GeneralKollywoodLatest News

എത്ര കുലീനനാണ് അദ്ദേഹം; നടന്‍ അജിത്തിനെക്കുറിച്ച് വിദ്യാബാലന്‍

തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു

ബോളിവുഡ് പ്രിയതാരം വിദ്യാബാലന്‍ ആദ്യമായി തമിഴിലേയ്ക്ക് എത്തുകയാണ്. നടന്‍ അജിത്ത് നായകനാകുന്ന നര്‍കൊണ്ട പാര്‍വൈയാണ് വിദ്യയുടെ പുതിയ ചിത്രം. ബോളിവുഡില്‍ തരംഗമായ പിങ്ക് എന്ന ചിത്രത്തിന്‍റെ റീമേക്കാണ് നര്‍കൊണ്ട പാര്‍വൈ.

തെന്നിന്ത്യ മുഴുവന്‍ ആരാധിക്കുന്ന അജിത്തിനൊപ്പം സ്‌ക്രീനിലെത്താന്‍ കഴിഞ്ഞതിന്റെ സന്തോഷവും പങ്കുവച്ചിരിക്കുകയാണ് വിദ്യ. ”ഇത്ര വലിയ ആരാധകവൃന്ദമുള്ള ഒരു താരത്തിനൊപ്പം അഭിനയിക്കുക എന്നത് തന്നെ വലിയ അത്ഭുതമായിരുന്നു.എത്ര കുലീനനാണ് അദ്ദേഹം. തല ഇമേജിനെക്കുറിച്ച് ചോദിച്ചപ്പോള്‍ തന്നെ അജിത്തിന് നാണം വന്നു.” വിദ്യ പറഞ്ഞു.

ബോണി കപൂര്‍ നിര്‍മ്മിക്കുന്ന ചിത്രമാണ് നര്‍കൊണ്ട പാര്‍വൈ. ശ്രദ്ധ ശ്രീനാഥ്, അഭിരാമി വെങ്കിടാചലം എന്നിവരാണ് ചിത്രത്തില്‍ പ്രധാനവേഷങ്ങളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button