Coming SoonLatest NewsTollywood

രണ്ട് വര്‍ഷത്തിനുള്ളില്‍ താനൊരു സിനിമ സംവിധാനം ചെയ്യുമെന്ന് ഈ നടന്‍ പറയുന്നു

അര്‍ജുന്‍ റെഡ്ഡി എന്ന ഒറ്റ ചിത്രത്തിലൂടെ സിനിമാ പ്രേമികളുടെ പ്രിയ താരമായി മാറിയ നടനാണ് വിജയ് ദേവരകൊണ്ട. മലയാളത്തിലും താരമാണ് ഇദ്ദേഹം സിനിമയുടെ വിജയം താരത്തിന്റെയും കരിയറില്‍ വലിയ വഴിത്തിരിവുണ്ടാക്കിയിരുന്നു. ഡിയര്‍ കംമ്രേഡ്് എന്ന സിനിമയാണ് നടന്റെതായി പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ഈ ചിത്രം ജൂലായ് 26നാണ് തിയ്യറ്ററുകളിലെത്തുന്നത്. രാശ്മിക മന്ദാനയാണ് നായിക.

അടുത്തിടെ നടന്നൊരു അഭിമുഖത്തില്‍ സിനിമ സംവിധാനം ചെയ്യുന്നതിനെക്കുറിച്ച് താന്‍ ഗൗരവമായി ചിന്തിക്കാറുണ്ടെന്ന് വിജയ് ദേവരകൊണ്ട തുറന്നുപറഞ്ഞിരുന്നു. സംവിധാനത്തെക്കുറിച്ച് ഗൗരവമായി ചിന്തിക്കാറുണ്ടെന്നും അത് അധികം വൈകില്ലെന്നുമാണ് നടന്‍ പറഞ്ഞത്. അടുത്ത വര്‍ഷമോ അതിന് അടുത്ത വര്‍ഷമോ താന്‍ സംവിധാനം ചെയ്ത ഒരു ചിത്രം പുറത്തിറക്കാനാണ് ആഗ്രഹണമെന്നും നടന്‍ തുറന്നുപറഞ്ഞു. ആദ്യമായിട്ടാണ് തന്റെ സംവിധാന മോഹത്തെക്കുറിച്ച് ഒരഭിമുഖത്തില്‍ വിജയ് വെളിപ്പെടുത്തിയിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button