KollywoodLatest News

മെര്‍സലിലെ കുട്ടി വിജയിയുടെ ജന്മദിനത്തിന് സൂപ്പര്‍സ്റ്റാര്‍ വിജയ് നല്‍കിയ സമ്മാനം

സിനിമയില്‍ വിജയ്ക്കും നിത്യ മേനോനുമൊപ്പം വളരെ കുറച്ച് സീനുകളിലാണ് കുട്ടിതാരം എത്തിയിരുന്നത്

വിജയ്-അറ്റ്ലീ കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ സൂപ്പര്‍ ചിത്രമായിരുന്നു മെര്‍സല്‍. വിജയിയുടെ സൂപ്പര്‍ ചിത്രങ്ങളില്‍ ഒന്ന് എന്നു തന്നെ പറയാവുന്ന ചിത്രവും കൂടിയായിരുന്നു മെര്‍സല്‍. കൂട്ടത്തില്‍ മെര്‍സലില്‍ വിജയുടെ മകനായി വേഷമിട്ട അക്ഷതിനെയും എല്ലാവരും ഇഷ്ടപ്പെട്ടിരുന്നു.

സിനിമയില്‍ വിജയ്ക്കും നിത്യ മേനോനുമൊപ്പം വളരെ കുറച്ച് സീനുകളിലാണ് കുട്ടിതാരം എത്തിയിരുന്നത്. അക്ഷതിന്റെ ഇത്തവണത്തെ പിറന്നാളിന് വിജയ് നല്‍കിയ സമ്മാനം വൈറലായി മാറിയിരുന്നു. കുട്ടിതാരത്തിന് പിറന്നാള്‍ സമ്മാനമായി ദളപതി നല്‍കിയത് പൊളറോയിഡ് ക്യാമറയായിരുന്നു. അക്ഷതിന്റെ പിറന്നാള്‍ ആഘോഷത്തിന്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഒന്നടങ്കം വൈറലായി മാറിയിരിക്കുകയാണ്. ദളപതി 63 ഷൂട്ടിംഗിനിടെയായിരുന്നു അക്ഷതിനുളള സമ്മാനം വിജയ് നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button