KollywoodLatest News

വേറിട്ട വേഷവുമായി വിജയ് സേതുപതി ; സീര നരസിംഹ റെഡ്‌ഡിയുടെ ഫസ്റ്റ് ലുക്ക്

വ്യത്യസ്തമായ സിനിമകളും വേറിട്ട കഥാപാത്രങ്ങളുമായി ചുരുങ്ങിയ കാലത്തിനിടെ തെന്നിന്ത്യയിൽ ചുവടുറപ്പിച്ച താരമാണ് വിജയ് സേതുപതി. തമിഴകത്തിന്റെ പ്രിയതാരമായ വിജയ് സേതുപതിയെ മക്കൾ സെൽവൻ എന്നാണ് ആരാധകർ വിളിക്കുന്നത്. തമിഴിൽ മാത്രമല്ല കേരളത്തിലുമുണ്ട് താരത്തിന് ആരാധകർ.

ഇപ്പോഴിതാ സുരീന്ദര്‍ റെഡ്ഡി സംവിധാനം ചെയ്യുന്ന തെലുങ്ക് ചിത്രം സൈരാ നരസിംഹ റെഡ്ഡിയിലെ വിജയ് സേതുപതിയുടെ ഫസ്റ്റ് ലുക്ക് പുറത്തിറങ്ങി. ചിത്രത്തിൽ രാജാ പാണ്ടി എന്നാണ് താരം ചെയ്തിരിക്കുന്ന കഥാപാത്രത്തിന്റെ പേര്. വിജയ് തന്നെയാണ് തന്റെ ഫേസ്ബുക്കിലൂടെ വീഡിയോ പുറത്തുവിട്ടത്.

ചിരഞ്ജീവി, അമിതാഭ് ബച്ചന്‍, നയന്‍താര എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. തെലുങ്ക് താരം രാം ചരണിന്‍റെ നിര്‍മ്മാണക്കമ്പനിയായ കൊനിടെല പ്രൊഡക്ഷന്‍ കമ്പനിയാണ് ചിത്രം നിര്‍മ്മിക്കുന്നത്.

https://www.facebook.com/VijaySethupathi.Official/videos/353178378598109/

shortlink

Related Articles

Post Your Comments


Back to top button