താരപുത്രന് വന്‍ തിരിച്ചടി; നിര്‍മ്മാതാക്കള്‍ക്കെതിരെ സംവിധായകന്‍

അച്ഛനമ്മമാര്‍ക്ക് പിന്നാലെ ആഃഈഈണാആറ്റ്റ്റഃഈളേ താരമക്കളും എത്തുന്നത് സാധാരണമായിക്കഴിഞ്ഞു. തെന്നിന്ത്യന്‍ സൂപ്പര്‍താരം വിക്രമിന്റെ മകനും അഭിനയത്തില്‍ ചുവടു വയ്ക്കാന്‍ ഒരുങ്ങുകയാണ്. ബാല ഒരുക്കുന്ന വര്‍മയിലൂടെ താരപുത്രനെത്തുമെന്നാണ് റിപ്പോര്‍ട്ട്. വിക്രമിനു ബ്രേക്ക് നല്‍കിയ ബാലയിലൂടെ ധ്രുവ് എത്തുന്നത് ആരാധകര്‍ ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു.

തെലുങ്കിലെ ഹിറ്റ് ചിത്രങ്ങളിലൊന്നായ അര്‍ജുന്‍ റെഡ്ഡിയുടെ റീമേക്കുമായാണ് ബാലയും ധ്രുവും എത്താനിരുന്നത്. എന്നാല്‍ ചിത്രത്തിന്‍റെ റിലീസ് പ്രതിസന്ധിയില്‍ ആയിരിക്കുകയാണ്. റിലീസ് ചെയ്യാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെ സിനിമയുടെ പ്രിവ്യൂ കണ്ടു തൃപ്തിയില്ല എന്നും പറഞ്ഞ് റീഷൂട്ട് ചെയ്യാനുള്ള തീരുമാനത്തിലാണ് നിര്‍മ്മാതാക്കള്‍. ചിത്രം വീണ്ടും ഷൂട്ട് ചെയ്യുകയെന്ന തീരുമാനത്തോട് യോജിക്കാതെ സംവിധായകന്‍ ബാല ഈ സിനിമയില്‍ നിന്നും പിന്മാറി. അതിനെക്കുറിച്ച് ബാല തുറന്നു പറയുന്നു. വിവാദങ്ങളില്‍ പ്രതികരിക്കാനില്ലെന്നും ധ്രുവിന്റെ ഭാവിക്കാണ് പ്രാധാന്യം നല്‍കുന്നതെന്നും അതിനാല്‍ നിശബ്ദനായി തുടരാനാണ് തന്റെ തീരുമാനമെന്നും അദ്ദേഹം പത്രക്കുറിപ്പില്‍ വ്യക്തമാക്കി. മേഘ ചൗദരിയായിരുന്നു ചിത്രത്തിലെ നായിക.

SHARE