CinemaMollywoodNEWS

വിനയാ ദയവു ചെയ്തു ഇവിടെ ഷൂട്ട്‌ ചെയ്യരുത് : വിനയന്‍റെ ഹിറ്റ് ചിത്രത്തിന് നേരിട്ട പ്രതിസന്ധി

'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന സിനിമ ചെയ്യുമ്പോള്‍ തൊടുപുഴ ഭാഗ്യം ഇല്ലാത്ത ലൊക്കേഷനായിരുന്നു

കലാഭവന്‍ മണിയ്ക്ക് അഭിനയ പ്രാധാന്യമുള്ള വേഷങ്ങള്‍ സമ്മാനിച്ചത് സംവിധായകന്‍ വിനയനാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും കരുമാടിക്കുട്ടന്‍ തുടങ്ങിയ ഹിറ്റ് ചിത്രങ്ങള്‍ വിനയന്‍ കലാഭവന്‍ മണിയെ നായകനാക്കി സംവിധാനം ചെയ്തവയാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന സിനിമയുടെ ഏറിയ പങ്കും ചിത്രീകരിച്ചത് തൊടുപുഴയിലാണ്, മലയാള സിനിമയിലെ നിര്‍ഭാഗ്യ ലൊക്കേഷനായി തൊടുപുഴയെ കരുതി പോന്ന അവസരങ്ങളില്‍ അതിനെ ഭാഗ്യ ലൊക്കേനാക്കി മാറ്റി എടുത്തത് വിനയനാണ്, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും എന്ന ചിത്രം തൊടുപുഴയില്‍ ചിത്രീകരിക്കാന്‍ തയ്യാറായ വേളയിലെ വളരെ വേറിട്ട ഒരു അനുഭവത്തെക്കുറിച്ച് സംസാരിക്കുകയാണ് വിനയന്‍.

‘വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും’ എന്ന സിനിമ ചെയ്യുമ്പോള്‍ തൊടുപുഴ ഭാഗ്യം ഇല്ലാത്ത ലൊക്കേഷനായിരുന്നു. തൊടുപുഴ ‘കാഞ്ഞാര്‍’ പാലത്തിനു താഴെ സിനിമയുടെ ചില ഭാഗങ്ങള്‍ ചിത്രീകരിക്കാന്‍ ആരംഭിച്ചപ്പോള്‍ സിനിമയുടെ നിര്‍മ്മതാവില്‍ ഒരാളായ വിന്ധ്യന്‍ എന്റെ കാലു പിടിച്ചു പറഞ്ഞു, ‘വിനയാ ദയവു ചെയ്തു ഇവിടെ ഷൂട്ട്‌ ചെയ്യരുത്, കോടിക്കണക്കിന് രൂപ മുടക്കി എടുത്ത മമ്മൂട്ടിയുടെ പുറപ്പാടൊക്കെ ഇവിടെ ചിത്രീകരിച്ച് പരാജയപ്പെട്ടതാണ്. ഇതൊരു ഭാഗ്യമില്ലാത്ത ലൊക്കേഷനാണ്, ‘ഇവിടുത്തെ നാട്ടുകാര്‍ ഇത് കേള്‍ക്കരുതെന്നായിരുന്നു’ ഞാന്‍ പറഞ്ഞത്, ഇത് അവരുടെ മണ്ണാണ്, പിന്നീടു തൊടുപുഴ ഭാഗ്യ ലൊക്കേഷനായി മാറി. തൊടുപുഴയെ കോടാമ്പക്കമാക്കി മാറ്റിയ എന്നെ പ്രശംസിച്ച് അന്ന് പി.ജെ ജോസഫ് എനിക്ക്  സ്വീകരണമൊക്കെ നല്‍കിയിരുന്നു, പിന്നീടു വിക്രമിനെ നായകനാക്കി ‘കാശി’ എന്ന ചിത്രവും, കരുമാടിക്കുട്ടനും ഞാന്‍ തൊടുപുഴയില്‍ ചിത്രീകരിച്ച് സിനിമാക്കാരുടെ അന്ധവിശ്വാസത്തെ പുറംതള്ളി.

shortlink

Related Articles

Post Your Comments


Back to top button