KollywoodLatest News

ഞങ്ങള്‍ പരസ്പരം ഇഷ്ടപ്പെടുന്നു; ഒരുമിച്ച് സമയം ചിലവഴിക്കാറുണ്ട്; നടന്‍ പറയുന്നു

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍

രാക്ഷസന്‍ എന്ന സൈക്കോ ചിത്രത്തിലെ വേഷത്തിലൂടെയാണ് വിഷ്ണു വിശാല്‍ ശ്രദ്ധിക്കപ്പെടുന്നത്. അമല പോള്‍ ആയിരുന്നു നായികാ വേഷത്തിലെത്തിയത്. ഇതിന്റെ വിജയത്തിന് പിന്നാലെ വിഷ്ണു വിവാഹമോചിതനാകുന്നുവെന്ന വാര്‍ത്തയും പുറത്തു വന്നു. താനും ഭാര്യ രജനി നടരാജും ഒരു വര്‍ഷത്തോളമായി വേര്‍പിരിഞ്ഞു കഴിയുകയായിരുന്നുവെന്നും നിയമപരമായി ബന്ധം അവസാനിപ്പിക്കുന്നുവെന്നുമായിരുന്നു വിഷ്ണു അന്ന് പറഞ്ഞത്. അതിന് പിന്നാലെ ധാരാളം ഗോസിപ്പുകളും പുറത്തു വന്നിരുന്നു.

ബാഡ്മിന്റണ്‍ താരം ജ്വാല ഗുട്ടയുമായി വിഷ്ണു പ്രണയത്തിലാണെന്നാണ് ഇപ്പോള്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍. ജ്വാലക്കൊപ്പമുള്ള ചിത്രം വിഷ്ണു ട്വീറ്റ് ചെയ്തതിന് തൊട്ടുപിന്നാലെയാണ് ഗോസിപ്പുകള്‍ പൊട്ടിപ്പുറപ്പെട്ടത്. തുടര്‍ന്ന് ഈ വിഷയത്തിലും പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് നടന്‍. ‘ജ്വാലയെ വര്‍ഷങ്ങളായി എനിക്കറിയാം. ഞങ്ങള്‍ക്ക് പൊതുവായി ഒരുപാട് സുഹൃത്തുക്കളുണ്ട്. ഒരുപാട് സമയം ഒന്നിച്ച് ചെലവഴിക്കാറുമുണ്ട്. ഞങ്ങള്‍ക്ക് പരസ്പരം ഇഷ്ടപ്പെടുന്നു. പ്രണയത്തിലാണോ എന്ന് ചോദിച്ചാല്‍, ഈ അവസരത്തില്‍ എനിക്ക് അത് പറയാനാകില്ല. ഞങ്ങള്‍ക്ക് രണ്ട് പേര്‍ക്കും ഒരുപാട് ജോലികള്‍ ചെയ്തു തീര്‍ക്കാനുണ്ടെന്നും വിഷ്ണു പ്രതികരിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button