BollywoodLatest News

ബോളിവുഡ് സിനിമാ ലോകത്തിന് രാഷ്ട്രീയ വിഷയങ്ങളെ കൈകാര്യം ചെയ്യാന്‍ ഭയം; മോദി ചിത്രം തനിക്ക് പ്രചോദന കഥയാണെന്ന് വിവേക് ഒബ്‌റോയ്

രാഷ്ട്രീയ വിഷയങ്ങള്‍ കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് ഭയമാണെന്ന് നടന്‍ വിവേക് ഒബ്‌റോയ്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ബയോപിക് ‘പി എം നരേന്ദ്രമോദി’യെ പിന്തുണയ്ക്കാന്‍ ഇവര്‍ക്ക് ഭയമണ്. ഇന്ത്യാ ടുഡേയുമായുള്ള അഭിമുഖത്തിലാണ് വിവേക് ഇക്കാര്യം പറഞ്ഞത്. തന്റെ ചിത്രം നിരോധിക്കണമെന്ന് ആവശ്യപ്പെടുന്ന പലരും ഉണ്ടെന്നും വിവേക് പറഞ്ഞു.

എനിക്ക് ഇതൊരു വൈകാരിക യാത്രയും ഒരു പ്രചോദന കഥയുമാണ്. ഏതൊരു പ്രചോദനാത്മക കഥയും എങ്ങിനെയാണ് നിങ്ങള്‍ വെല്ലുവിളികളെ അതിജീവിച്ചതെന്നാണ് കാണിക്കുന്നത്. അത് തന്നെയാണ് ഈ സിനിമയിലും ഉള്ളത്. ബോളിവുഡ് സിനിമാ ലോകം എപ്പോഴും എളുപ്പമുള്ളതും മൃദുവായതുമായ വിഷയങ്ങളെയാണ് കൈകാര്യം ചെയ്യുന്നതെന്നും വിവേക് പറഞ്ഞു. നേരത്തെ ചിത്രത്തിന്റെ പ്രദര്‍ശനം തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമാകും എന്ന് പരാതി ഉയര്‍ന്നിരുന്നു. ഇതേ തുടര്‍ന്ന് വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതു വരെ ചിത്രത്തിന് പ്രദര്‍ശനാനുമതി നല്‍കില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments


Back to top button