Latest NewsTollywood

തീക്ഷ്ണതയുള്ള കണ്ണുകള്‍; ആരെയാണ് നോക്കുന്നതെന്ന് സോഷ്യല്‍ മീഡിയ

ബോക്സ് ഓഫിസില്‍ വന്‍ വിജയം നേടിയ ചിത്രങ്ങളാണ് ’96’, ‘പേട്ട’. ഇതിന് ശേഷം തെന്നിന്ത്യന്‍ താരസുന്ദരി തൃഷയുടെ അടുത്തം ചിത്രം റിലീസിനൊരുങ്ങുകയാണ്. അതിന്റെ പോസ്റ്ററാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. കാരണം വേറൊന്നുമല്ല. തൃഷയുടെ നോട്ടത്തിന്റെ തീക്ഷണതയാണ് ഇവിടെ ചര്‍ച്ചയാവുന്നത്. എം മുരുഗദോസിന്റെ തിരക്കഥയില്‍ എം ശരവണന്‍ സംവിധാനം ചെയ്യുന്ന ‘റാങ്കി’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററാണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നത്.

പൊലീസുകാര്‍ കയ്യാമം വെയ്ക്കുമ്പോള്‍ തീക്ഷണമായ കണ്ണുകളോടെയുള്ള തൃഷയുടെ നോട്ടം ആരാധകരെ ആശങ്കയിലാഴ്ത്തുന്നു. ഇവരുടെ കണ്ണിലെന്താണ്, ആരെയാണ് നോക്കുന്നത് എന്നെല്ലാമാണ് ആരാധകരുടെ ചോദ്യം. തൃഷയുടെ ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്ത് വിട്ട പോസ്റ്ററിന് വന്‍ സ്വീകാര്യതയാണ് സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. അടുത്തിടെ ഏറെ ശ്രദ്ധിക്കപ്പെട്ട ചിത്രങ്ങളിലൊന്നായിരുന്നു വിജയ് സേതുപതിയ്ക്ക് ഒപ്പം തൃഷ അഭിനയിച്ച ’96’.

shortlink

Related Articles

Post Your Comments


Back to top button