ആ ചരിത്ര സിനിമ റിലീസ് ചെയ്യാത്തതിന്റെ കാരണം മമ്മൂട്ടി?

തെന്നിന്ത്യന്‍ സിനിമാ ലോകത്ത് ഇപ്പോള്‍ ജീവചരിത്ര സിനിമകളുടെ കാലമാണ്. ആന്ധ്ര പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പിന് മുന്പായ രാഷ്ട്രീയ അതികായന്മാരുടെ ജീവിതം വെള്ളിത്തിരയില്‍ എത്തുകയാണ്. വൈഎസ്ആറിന്റെ രാഷ്ട്രീയജീവിതം പറയുന്ന, മമ്മൂട്ടി നായകനായ ‘യാത്ര’ തിയറ്ററില്‍ മികച്ച പ്രതികരണം നേടുകയാണ്‌. എന്നാല്‍ ഇതേ ദിവസം റിലീസ് പ്രഖ്യാപിച്ച ഒരു ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. എന്‍ ടി രാമറാവുവിന്റെ ജീവിതം രണ്ട് ഭാഗങ്ങളായാണ് സംവിധായകന്‍ കൃഷ് തയ്യാറാക്കിയിരിക്കുന്നത്. എന്‍ടിആര്‍: കഥാനായകുഡു, എന്‍ടിആര്‍: മഹാനായകുഡു എന്നീ പേരുകളില്‍. ഇതില്‍ ആദ്യഭാഗം ജനുവരി 9ന് പുറത്തെത്തിയിരുന്നു. രണ്ടാംഭാഗമായ ‘മഹാനായകുഡു’ ഇക്കഴിഞ്ഞ വെള്ളിയാഴ്ച (8) തീയേറ്ററുകളില്‍ എത്തേണ്ടിയിരുന്നതാണ്.

എന്നാല്‍ ഈ ചിത്രത്തിന്‍റെ റിലീസ് മാറ്റിയതിനു ഒരു കാരണം മമ്മൂട്ടിയുടെ ‘യാത്ര’യാണ്. കൂടാതെ ആദ്യ ചിത്രത്തിന് തീയേറ്ററുകളില്‍ ലഭിച്ച തണുപ്പന്‍ പ്രതികരണവും നിര്‍മ്മാതാക്കളെ മാറ്റി ചിന്തിപ്പിച്ചു.

SHARE