ഓളം തുള്ളും നീലകടലല… ഹൃദയഹാരിയായ ഗാനവുമായി വണ്ടര്‍ബോയ്‌സ്

ആസ്വാദക ഹൃദയങ്ങള്‍ കീഴടക്കാന്‍ മനോഹര ഗാനവുമായി വണ്ടര്‍ബോയ്‌സ്. നവാഗതരെ പ്രധാന കഥാപാത്രങ്ങളാക്കി തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീകാന്ത് എസ്. നായര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് വണ്ടര്‍ ബോയ്‌സ്. ചിത്രത്തിലെ ഓളം തുള്ളും നീലകടലല.. എന്ന മനോഹരഗാനം ആസ്വാദകരിലേയ്ക്ക്.. ഈസ്റ്റ്‌ കോസ്റ്റ് ഓഡിയോസാണ് ഗാനത്തിന്റെ സ്റ്റുഡിയോ വിഷ്വല്‍സ്  പുറത്തിറക്കിയിരിക്കുന്നത്. പൂവച്ചല്‍ ഹുസൈന്‍ രചിച്ചിരിക്കുന്ന ഈ ഗാനം ആലപിച്ചിരിക്കുന്നത് വര്‍ഷ നായര്‍. റോണി റാഫേല്‍, ബിനു ചാത്തന്നൂരുമാണ് ചിത്രത്തിനു സംഗീതം നല്‍കിയത്.

നീലക്കുറിഞ്ഞി കാണാന്‍ പോയ ഏഴംഗ സംഘ വിദ്യാര്‍ത്ഥികളും പോലീസും ക്രിമിനല്‍സും തമ്മിലുള്ള ഏറ്റുമുട്ടലിന്റെ കഥ പറയുന്ന ക്രൈംത്രില്ലറാണ് വണ്ടര്‍ബോയ്‌സ്. നാല് ആണ്‍കുട്ടികളെയും മൂന്നുപെണ്‍കുട്ടികളെയും പ്രധാന കഥാപാത്രമാക്കി ഒരുക്കുന്ന ചിത്രത്തില്‍ ബാല, പ്രവീണ്‍ പ്രേം, സുനില്‍സുഖദ, നന്ദു, അനില്‍മുരളി, വി.കെ. ബൈജു, കലാശാല ബാബു, നസീര്‍ സംക്രാന്തി, കെ.ടി.എസ്. പടന്നയില്‍. വിനുരാഘവ്, റിനീഷ്, റയിസ്, ഡോണ റൊസാരിയോ, ആദിസുദേവ്, സുറുമി, കാര്‍ത്തിക, അഞ്ജലി, ബേബി മീധിക എന്നിവരാണ് പ്രധാന അഭിനേതാക്കള്‍.

കൃഷ്ണകാവ്യ ക്രിയേഷന്‍സിന്റെ ബാനറില്‍ ഗോപന്‍നായരാണ് ചിത്രം നിര്‍മ്മിക്കുന്നത്. തിരക്കഥ-സംവിധാനം ശ്രീകാന്ത് എസ്. നായര്‍.

SHARE