KollywoodLatest News

ഇളയരാജ- യേശുദാസ് ടീം പത്തു വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു

വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന ചിത്രത്തിൽ രമ്യാ നമ്പീശനാണ് നായിക

മലയാളികളുടെ ഗാനഗന്ധര്‍വന്‍ യേശുദാസും ഇളയരാജയും പത്തു വർഷങ്ങൾക്കു ശേഷം ഒന്നിക്കുന്നു. ഇളയരാജ- യേശുദാസ് ടീം എഴുപതുകൾ മുതൽ മൂന്ന്പതിറ്റാണ്ട് കാലം തമിഴ് സിനിമ ലോകത്ത് ഒട്ടേറെ ഹിറ്റ് ഗാനങ്ങളുടെ പിറവിയ്ക്ക് കാരണമായി. പതിറ്റാണ്ടുകൾക്ക് ശേഷം ഇവർ ഒന്നിക്കുന്നത് വിജയ് ആന്റണി നായകനാവുന്ന തമിഴരശൻ എന്ന സിനിമയ്‍ക്ക് വേണ്ടിയാണ്.

ഫെപ്സ്സി ജീ ശിവ നിർമ്മിച്ച് ബാബു യോഗേശ്വരൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ രമ്യാ നമ്പീശനാണ് നായിക.സുരേഷ് ഗോപി വളരെ നാളുകൾക്ക് ശേഷം അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ഒരു ഡോക്ടറുടെ വേഷത്തിലാണ് സുരേഷ് ഗോപി ചിത്രത്തില്‍ അഭിനയിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button