GeneralKollywoodLatest News

ആള്‍ദൈവം നിത്യാനന്ദയ്‌ക്കൊപ്പം പോണ്‍ താരം; പരാതിയുമായി ശിവസേന

പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന പരാതി നല്‍കി.

തെന്നിന്ത്യന്‍ സിനിമയിലെ പ്രമുഖ ഹാസ്യ താരം യോഗി ബാബുവിന്റെ പുതിയ ചിത്രം വിവാദത്തില്‍. താരം പ്രധാന വേഷത്തില്‍ എത്തുന്ന പപ്പി എന്ന ചിത്രത്തിനെതിരെ ശിവസേന രംഗത്ത്. സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ സമൂഹ മാധ്യമങ്ങളില്‍ ചര്‍ച്ചയായിരുന്നു.

യോഗി ബാബുവിനൊപ്പം ചിത്രത്തില്‍ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന വരുണും നില്‍ക്കുന്ന പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദ, പോണ്‍ താരം ജോണി സിന്‍സ് തുടങ്ങിയവരുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തിയതാണ് വിവാദങ്ങള്‍ക്ക് കാരണം. പോണ്‍ താരത്തിനൊപ്പം നിത്യാനന്ദയുടെ ചിത്രവും ഉള്‍പ്പെടുത്തിയതിനെതിരെ ശിവസേന പരാതി നല്‍കി.

സിനിമാ പോസ്റ്ററില്‍ ആള്‍ദൈവം നിത്യാനന്ദയുടെ ചിത്രത്തിനൊപ്പം പോണ്‍താരത്തെ വെച്ചതിലൂടെ അദ്ദേഹത്തെ നിന്ദിക്കുകയാണ് ചെയ്യുന്നതെന്നാണ് ശിവസേന പറയുന്നത്. ഇത് ചൂണ്ടിക്കാട്ടി ശിവസേന തമിഴ്‌നാട് സംസ്ഥാന പ്രസിഡണ്ട് പോസ്റ്ററിനെതിരെ പരാതി നല്‍കിയെന്നും റിപ്പോര്‍ട്ട്.

shortlink

Related Articles

Post Your Comments


Back to top button