GeneralLatest NewsMollywood

താന്‍ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോട്; ഫഹദിന്റെ നായിക പങ്കുവയ്ക്കുന്നു

അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന്

മലയാള സിനിമയിലെ യുവ നടിമാരില്‍ ഒരാളാണ് ​ഗ്രേസ് ആന്റണി. കുമ്ബളങ്ങി നൈറ്റ്സിലെ സിമിമോള്‍ എന്ന കഥാപാത്രത്തെ ​ഗംഭീരമാക്കിയ ​ഗ്രേസ് ആന്റണി അഭിനയജീവിതത്തിലെ ആദ്യ ബ്രേക്കിന് താന്‍ എന്നും കടപ്പെട്ടിരിക്കുന്നത് സന്തോഷ് പണ്ഡിറ്റിനോടാണെന്ന് തുറന്നു പറയുന്നു.

ഒമര്‍ ലുലു ചിത്രം ‘ഹാപ്പി വെഡ്ഡിംഗി’ലൂടെ ശ്രദ്ധേയയായ ഗ്രേസ് ആ ചിത്രത്തിലെ റാഗിങ് രം​ഗത്ത് സന്തോഷ് പണ്ഡിറ്റിന്റെ ‘രാത്രി ശുഭരാത്രി…’ എന്ന ഗാനം ആസ്വദിച്ചു പാടുന്നത് ഏറെ ഹിറ്റായി‌രുന്നു. സിനിമയുടെ ഓഡീഷന്റെ സമയത്ത് ഹരിമുരളീരവം പാടാം എന്നായിരുന്നു തീരുമാനമെന്നും ഒടുവില്‍ താന്‍ തന്നെ ഈ പാട്ടു സജസ്റ്റ് ചെയ്യുകയായിരുന്നെന്നും ​ഗ്രേസ് പറഞ്ഞു. ഒത്തിരിപേര്‍ കളിയാക്കുന്നുണ്ടെങ്കിലും തനിക്ക് എന്നും സന്തോഷ് പണ്ഡിറ്റിനോട് ഒരു സ്നേഹമുണ്ടെന്നും സന്തോഷ് പണ്ഡിറ്റും അദ്ദേഹത്തിന്റെ പാട്ടുകളും ഇല്ലായിരുന്നെങ്കില്‍ ഒരുപക്ഷേ മലയാള സിനിമയില്‍ ഒരു അഡ്രസ് ഉണ്ടാക്കിയെടുക്കാന്‍ തനിക്ക് കഴിയില്ലായിരുന്നുവെന്നും ​ഗ്രേസ് പറഞ്ഞു

Tags

Post Your Comments


Back to top button
Close
Close