നാല് ചിത്രങ്ങളും വൻ പരാജയം; സ്റ്റേജ് ഷോയുടെ മറവിൽ പെൺവാണിഭത്തിലൂടെ യുവനടി സമ്പാദിച്ചത് ലക്ഷങ്ങൾ

പെണ്‍വാണിഭം നടത്തിയതിന് പിടിയിലായ തെലുങ്ക് നിര്‍മാതാവും ഭാര്യയും നടിമാരുടെ ലൈംഗിക ബന്ധങ്ങൾ വീഡിയോയിൽ ആക്കി സൂക്ഷിച്ചിരുന്നതിന്റെ തെളിവുകൾ ലഭിച്ചത് വലിയ ചർച്ചയാകുകയാണ്. ഈ സന്ദർഭത്തിൽ ഒരു നായിക നടി വിദേശഷോയ്ക്ക് പോയി മടങ്ങിവന്നപ്പോള്‍ ലക്ഷങ്ങള്‍ ബാങ്കില്‍ നിന്നും മാറിയെടുത്തെന്ന ആരോപണം ശക്തമാകുന്നു.

ആകെ നാലു സിനിമകളില്‍ മുഖം കാട്ടുകയും നാലു സിനിമയും എട്ടുനിലയില്‍ പൊട്ടുകയും ചെയ്തു.  പിന്നീട് കാര്യമായി സിനിമകള്‍ ഒന്നും ഇല്ലാതിരുന്നിട്ടും നടി വിദേശത്ത് പോയി മടങ്ങിവന്നത് 14 ലക്ഷം രൂപയുമായിട്ടാണെന്നും മൂവി അസോസിയേഷന്‍ പ്രസിഡന്റും നടനുമായ ശിവാജി രാജ പറയുന്നു. ഭാഗ്യം തുണയ്ക്കാത്ത നടികളെ സെക്‌സ് റാക്കറ്റ് നോട്ടമിട്ടിട്ടുണ്ടാകാമെന്നും അദ്ദേഹം പറഞ്ഞു. ഇത്രയും തുക ലഭിക്കാന്‍ അവര്‍ക്ക് അമേരിക്കയില്‍ അവര്‍ക്ക് റിയല്‍ എസ്‌റ്റേറ്റ് ആയിരുന്നില്ലല്ലോ എന്നും ശിവാജി രാജ പറഞ്ഞു.

TOLLYWOOD SEX RACKET എന്നതിനുള്ള ചിത്രം

READ ALSO: 10000 ഡോളര്‍ വാഗ്ദാനം; അറസ്റ്റിലായ പെണ്‍വാണിഭ സംഘത്തിന്റെ ക്ഷണത്തെക്കുറിച്ച്‌ യുവനടിയുടെ വെളിപ്പെടുത്തൽ

നാല് വര്‍ഷം മുമ്പ് സിനിമാ മേഖലയില്‍ തന്നെ ജോലി ചെയ്തിരുന്ന കിഷനും ഭാര്യയും ആ ബന്ധവും പേരും ഉപയോഗിച്ച് യുവതികളെ അമേരിക്കയിലേക്ക് കൊണ്ടുപോകാറുണ്ടെന്നു പൊലീസ് വ്യക്തമാക്കുന്നുണ്ട്. സംഘത്തില്‍ ഉള്‍പ്പെട്ട നടികള്‍ കാര്യമായ അവസരങ്ങള്‍ ലഭിക്കാതെ ഇരിക്കുന്ന സാഹചര്യത്തിലും വലിയ തുക എക്‌സ്‌ചേഞ്ച് ചെയ്തതാണ് സംശയത്തിനിട നല്‍കിയതെന്നും  പറയുന്നു.

തെലുങ്കിലെ ആറു നടിമാര്‍ക്ക് സെക്‌സ് റാക്കറ്റുമായി ബന്ധമുണ്ടെന്നാണ് പുറത്തു വരുന്ന വിവരങ്ങൾ. ഇവർ ചില ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ടെങ്കിലും പിന്നീട് സിനിമയില്‍ അവസരങ്ങളൊന്നും ലഭിക്കാതെയായി. ശേഷം അമേരിക്കയിലെ സെക്സ് റാക്കറ്റിന്റെ ഭാഗമാവുകയായിരുന്നുവെന്നാണ് സൂചന. 

SHARE