GeneralKollywoodLatest News

യുവ നടനുമായി ബന്ധപ്പെടുത്തി പ്രചാരണം; പരാതിയുമായി വൈ.എസ് ശര്‍മിള

ബാഹുബലി എന്ന ചിത്രത്തിലൂടെ ആരാധക പ്രീതി നേടിയ തെന്നിന്ത്യന്‍ സൂപ്പര്‍താരം പ്രഭാസുമായി ബന്ധപ്പെടുത്തി സോഷ്യല്‍ മീഡിയയില്‍ നടക്കുന്ന വ്യാജപ്രചരണത്തിന് എതിരേ പരാതിയുമായി വൈ എസ് ശര്‍മിള. വൈഎസ്‌ആര്‍ പാര്‍ട്ടി പ്രസിഡന്റ് ജഗന്‍മോഹന്‍ റെഡ്ഡിയുടെ സഹോദരിയാണ് വൈ.എസ് ശര്‍മിള.

പ്രഭാസുമായി ബന്ധപ്പെടുത്തി നടക്കുന്ന പ്രചാരണങ്ങള്‍ അസംബന്ധമാണെന്നും താരവുമായി തനിക്ക് യാതൊരു തരത്തിലുളള ബന്ധവുമില്ലയെന്നും ശര്‍മിള പറയുന്നു. ഇതുവരെ പ്രഭാസിനോട് നേരിട്ട് സംസാരിച്ചിട്ടില്ലെന്നും അവര്‍ വ്യക്തമാക്കി. ലോക്‌സഭാ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് തന്റെ പ്രതിച്ഛായ തകര്‍ക്കാന്‍ നടക്കുന്ന ശ്രമങ്ങളുടെ ഭാഗമാണിതെന്നും അവര്‍ കുറ്റപ്പെടുത്തി. തലുങ്ക് ദേശം പാര്‍ട്ടി പ്രവര്‍ത്തകരാണ് ഇതിന് പിന്നിലെന്നും ശര്‍മിള പരാതിയില്‍ പറയുന്നു.

ഭര്‍ത്താവ് അനില്‍ കുമാറിനു ഒപ്പമെത്തിയാണ് ശര്‍മിള ഹൈദരാബാദ് പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.

shortlink

Related Articles

Post Your Comments


Back to top button