Latest NewsMollywood

മഞ്ജിമയുടെ ‘സംസ’മിലെ ആദ്യഗാനം പുറത്തിറങ്ങി

ഹിന്ദി ചിത്രം ക്വീനിന്റെ മലയാളം റീമേക്കായ ‘സംസ’മിലെ ആദ്യഗാനം പുറത്തിറങ്ങി. ‘ഒരാള്‍ കാണാനായി വന്നു പെണ്ണേ’…എന്ന ഗാനമാണ് റിലീസ് ചെയ്തത്. ജസി ഗിഫ്റ്റ്, സിത്താര കൃഷ്ണകുമാര്‍ എന്നിവര്‍ ചേര്‍ന്നാണ് ഗാനമാലപിച്ചിരിക്കുന്നത്. റഫീഖ് അഹമ്മദിന്റെ വരികള്‍ക്ക് അമിത് ത്രിവേദിയാണ് സംഗീതം നല്‍കിയിരിക്കുന്നത്.

കങ്കണ റണാവത്തിന് മികച്ച നടിക്കുള്ള ദേശീയ അവാര്‍ഡ് നേടി കൊടുത്ത ചിത്രമാണ് 2014ല്‍ പുറത്തിറങ്ങിയ ക്വീന്‍. നാലു ദക്ഷിണേന്ത്യന്‍ ഭാഷകളിലേക്കും ക്യൂന്‍ റീമേക്ക് ചെയ്യുന്നുണ്ട്. യൂറോപ്പിലായിരുന്നു ചിത്രത്തിന്റെ അവസാന ഘട്ട ചിത്രീകരണം.

Image result for zam zam malayalam movie

നീലകണ്ഠനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. മഞ്ജിമ മോഹന്‍ നായികയായെത്തുന്ന ചിത്രത്തില്‍ സണ്ണി വെയ്ന്‍ നായകനാകുന്നു. മനു കുമാരനാണ് നിര്‍മാണം നിര്‍വഹിക്കുന്നത്.തമന്ന, കാജല്‍ അഗര്‍വാള്‍, പരുള്‍ യാദവ് തുടങ്ങിയവരാണ് മറ്റ് ഭാഷകളില്‍ മുഖ്യ വേഷങ്ങളില്‍ എത്തുന്നത്.

shortlink

Related Articles

Post Your Comments


Back to top button