Latest NewsNewsIndia

ഇന്ത്യയില്‍ ആരോഗ്യരംഗത്ത് വിപ്ലവകരമായ മാറ്റങ്ങള്‍ വരുന്നു

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ പദ്ധതിയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി: രാജ്യത്തെ ആരോഗ്യ മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ കൊണ്ടുവരാനുള്ള തീരുമാനവുമായി കേന്ദ്ര മന്ത്രാലയം. ഇതിന്റെ ഭാഗമാണ് ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷനെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു. ‘ഇന്ത്യയുടെ ആരോഗ്യ സൗകര്യങ്ങളില്‍ വിപ്ലവകരമായ മാറ്റം കൊണ്ടുവരാന്‍ കഴിയുന്ന ഒരു ദൗത്യം ഇന്ന് ആരംഭിക്കുന്നു. രാജ്യത്തുടനീളമുള്ള രോഗികളുമായി രോഗികളെ ബന്ധിപ്പിക്കുന്നതിനായി ആയുഷ്മാന്‍ ഭാരത് നടത്തിയ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ വിപുലീകരിക്കുകയും ശക്തമായ ഒരു സാങ്കേതിക പ്ലാറ്റ്‌ഫോം നല്‍കുകയും ചെയ്യുന്നു’ , മോദി പറഞ്ഞു.

Read Also : ഒരു കറുത്ത ശക്തി വേട്ടയാടുന്നു, പിന്നിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഗൂഢാലോചന: മോന്‍സനുമായി ബന്ധമില്ലെന്ന് സുധാകരന്‍

ആയുഷ്മാന്‍ ഭാരത് പ്രധാനമന്ത്രി ജന്‍ ആരോഗ്യ യോജനയുടെ മൂന്നാം വാര്‍ഷികം ആഘോഷിക്കുന്നതിനൊപ്പമാണ് ദേശീയ തലത്തില്‍ ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന് തുടക്കം കുറിക്കുന്ന്. ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്‍ വിശ്വസനീയമായ ഡാറ്റ നല്‍കുന്നതിലൂടെ രോഗികള്‍ക്ക് മെച്ചപ്പെട്ട ചികിത്സയ്ക്കും സമ്പാദ്യത്തിനുമുള്ള സാഹചര്യം ഒരുക്കുമെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

ആയുഷ്മാന്‍ ഭാരത് ഡിജിറ്റല്‍ മിഷന്റെ പ്രധാന ഘടകം, ഓരോ പൗരനുമുള്ള ഒരു ഹെല്‍ത്ത് ഐഡി യാണ്. അത് അവരുടെ ആരോഗ്യ അക്കൗണ്ടായി പ്രവര്‍ത്തിക്കും, അതിലേക്ക് വ്യക്തിഗത ആരോഗ്യ രേഖകള്‍ ബന്ധിപ്പിക്കുകയും ഒരു മൊബൈല്‍ ആപ്ലിക്കേഷന്റെ സഹായത്തോടെ കാണുകയും ചെയ്യാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button