Latest NewsUAENewsInternationalGulf

ദുബായ് എക്‌സ്‌പോ 2020: ഇന്ത്യൻ പവലിയനിൽ പങ്കെടുക്കുക 15 സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളും

ദുബായ്: ദുബായ് എക്‌സ്‌പോയിലെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കും. ഇന്ത്യൻ അധികൃതരെ ഉദ്ധരിച്ച് എമിറേറ്റ്‌സ് ന്യൂസ് ഏജൻസിയാണ് ഇക്കാര്യം അറിയിച്ചത്.

Read Also: കുട്ടികളുടെ അ​ശ്ലീ​ല ദൃ​ശ്യ​ങ്ങ​ൾ കാണുന്നവരെ തിരഞ്ഞ് മലപ്പുറത്ത് വ്യാപക പരിശോധന: ഓപറേഷന്‍ പി-ഹണ്ടിൽ ഒരാൾ അറസ്റ്റിൽ

എക്‌സ്‌പോ 2020 ദുബായുടെ ഇന്ത്യൻ ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. ഇന്ത്യയിലെ പതിനഞ്ച് സംസ്ഥാനങ്ങളിൽ നിന്നും കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള പ്രത്യേക പ്രതിനിധി സംഘങ്ങൾ എക്‌സ്‌പോ 2020-യുടെ ഭാഗമായി പങ്കെടുക്കും. ഈ പ്രതിനിധി സംഘങ്ങൾ മേളയിൽ പങ്കെടുക്കുന്ന വിവിധ സർക്കാർ പ്രതിനിധികളുമായും, വാണിജ്യ മേഖലയിലെ പ്രതിനിധികളുമായും പ്രത്യേക ചർച്ചകൾ നടത്തുമെന്നാണ് വിവരം.

മേളയിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ തനത് സാംസ്‌കാരിക കാഴ്ച്ചകൾ ഇന്ത്യൻ പവലിയനിൽ ഉണ്ടാകും. തങ്ങളുടെ സംസ്‌കാരം, രുചിവൈവിധ്യങ്ങൾ, വാണിജ്യ, നിക്ഷേപ അവസരങ്ങൾ മുതലായവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ, ഇന്ത്യൻ ഫെഡറൽ ഗവൺമെന്റിന്റെ ഭാഗമായുള്ള ഒമ്പത് മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയും ഇന്ത്യൻ പവലിയനിൽ പങ്കെടുക്കും.

Read Also: സഹപാഠിയെ വിവാഹം ചെയ്യണം: രാജകീയ പദവി വേണ്ടെന്ന് വെച്ച രാജകുമാരി ഉപേക്ഷിച്ചത് കോടികളുടെ സ്വത്ത്

ഇന്ത്യയിലെ ഏതാണ്ട് അമ്പതിനായിരത്തിൽ പരം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്ന് അധികൃതർ അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button