ErnakulamKeralaLatest NewsNewsCrime

പാലിയേക്കര ടോൾ പിരിവ്: കമ്പനി പിരിച്ചെടുത്തതിന്റെ ഞെട്ടിക്കുന്ന കണക്കുകൾ പുറത്ത്, നോട്ടിസയച്ച് ഹൈക്കോടതി

കൊച്ചി: പാലിയേക്കര ടോൾ പിരിവ് അനധികൃതമാണെന്നും അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടുള്ള ഹർജിയിൽ നാല് എതിർകക്ഷികൾക്ക് ഹൈക്കോടതിയുടെ നോട്ടിസ്. ദേശീയപാത നിര്‍മാണത്തിനു ചെലവായ തുകയില്‍ കൂടുതല്‍ ഇതിനകം കമ്പനി പിരിച്ചെന്നു കാണിച്ചാണ് ഹര്‍ജിക്കാരന്‍ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.

കരാര്‍ പ്രകാരം, നിർമാണ ചെലവ് ലഭിച്ചാൽ ആ ഭാഗത്തെ ടോൾ സംഖ്യയുടെ 40 ശതമാനം കുറയ്ക്കാൻ കമ്പനി ബാധ്യസ്ഥരാണെന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. തൃശൂരിലെ കോൺഗ്രസ് നേതാക്കളായ ഷാജി കോടങ്കണ്ടത്തും ടി.ജെ.സനീഷ്കുമാറും നേരത്തേ ഇതു കാണിച്ചു സുപ്രീംകോടതിയെ സമീപിച്ചിരുന്നതാണ്. സുപ്രീംകോടതി നിര്‍ദേശിച്ചതിനെ തുടർന്നാണ് ഹൈക്കോടതിയിലെത്തിയത്.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍, ദേശീയപാത അതോറിറ്റി, ടോള്‍ പിരിവ് നടത്തുന്ന കമ്പനി എന്നിവര്‍ക്കാണ് നോട്ടിസ് അയച്ചിരിക്കുന്നത്. വരവുചെലവു കണക്കുകളുടെ വിവരാവകാശ രേഖകൾ ഉൾപ്പെടെ ഹർജിക്കാരൻ കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. ജൂണ്‍ 2020 വരെ കമ്പനി 801.6 കോടി രൂപ പിരിച്ചതായി ഹര്‍ജിക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. ദേശീയപാതയുടെ നിർമാണത്തിന് 721.17 കോടി രൂപ മാത്രമാണ് ചെലവിട്ടത്. 2012 ഫെബ്രുവരിയിലാണ് മണ്ണുത്തി, ഇടപ്പള്ളി ദേശീയപാതയില്‍ ടോൾ പിരിവ് ആരംഭിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button