KeralaLatest NewsNews

മോന്‍സണ്‍ മാവുങ്കലിന്റെ സാമ്പത്തിക തട്ടിപ്പില്‍ പല ഉന്നതരും : അന്വേഷണത്തിന് കേന്ദ്രം

കൊച്ചി: പുരാവസ്തു വില്‍പ്പനക്കാരനെന്ന പേരില്‍ 10 കോടി രൂപയുടെ സാമ്പത്തിക തട്ടിപ്പ് നടത്തിയ ചേര്‍ത്തല സ്വദേശി മോന്‍സണ്‍ മാവുങ്കലിനെ കുറിച്ച്
കേന്ദ്ര ഏജന്‍സികളും അന്വേഷണം നടത്തും. എന്‍ഫോഴ്സ്മെന്റും ഐ.ബിയുമാണ് ഇതു സംബന്ധിച്ച് പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുന്നത്. തട്ടിപ്പ് നടത്തിയ മോന്‍സന്‍ മാവുങ്കലിന്റെ മാത്രമല്ല, പരാതി നല്‍കിയവരുടെയും സാമ്പത്തിക ഇടപാടുകളും കേന്ദ്ര ഏജന്‍സികള്‍ പരിശോധിക്കും. ഡി.ഐ.ജി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ 25 ലക്ഷവും, എം.പിയുടെ സാന്നിധ്യത്തില്‍ 25 ലക്ഷവും നല്‍കിയതായ പരാതിക്കാരുടെ ആരോപണവും ഗൗരവമായാണ് കേന്ദ്ര ഏജന്‍സികള്‍ കാണുന്നത്. അറുപത് കോടിയോളം രൂപ മോന്‍സണ്‍ തട്ടിയെടുത്തതായാണ് ഇപ്പോള്‍ ഉയര്‍ന്നിരിക്കുന്ന ആരോപണം. ഇതില്‍ പത്തു കോടി നഷ്ടപ്പെട്ടവരാണ് പരാതി നല്‍കിയിരിക്കുന്നത്.

Read Also : മോന്‍സണ്‍ മാവുങ്കല്‍ തട്ടിപ്പുകാരനാണെന്ന് 2020ല്‍ തന്നെ ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

യഥാര്‍ത്ഥത്തില്‍ ഇവര്‍ക്ക് പത്തു കോടി മാത്രമാണോ നഷ്ടമായതെന്നതും കേന്ദ്ര ഏജന്‍സികള്‍ അന്വേഷിക്കും. കേന്ദ്ര സര്‍വ്വീസിലെ ഉദ്യോഗസ്ഥനായ ഐ.ജി ലക്ഷ്മണയുടെ വഴിവിട്ട ഇടപാട് സംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയത്തിന് ഐ.ബി റിപ്പോര്‍ട്ട് നല്‍കുമെന്നാണ് ലഭിക്കുന്ന വിവരം.

shortlink

Related Articles

Post Your Comments

Related Articles


Back to top button