UAELatest NewsNewsGulf

ദുബായ് എക്സ്പോ 2020 : ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങൾ പങ്കെടുക്കും

ദുബായ് : എക്സ്പോയുടെ ഇന്ത്യൻ പവലിയനിൽ പതിനഞ്ച് സംസ്ഥാനങ്ങളും, കേന്ദ്രഭരണപ്രദേശങ്ങളും പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ വ്യക്തമാക്കി. പതിനഞ്ച് ഇന്ത്യൻ സംസ്ഥാനങ്ങളിൽ നിന്നും, കേന്ദ്രഭരണപ്രദേശങ്ങളിൽ നിന്നുമുള്ള പ്രത്യേക പ്രതിനിധിസംഘങ്ങൾ എക്സ്പോ 2020-യുടെ ഭാഗമായി പങ്കെടുക്കുമെന്ന് ഇന്ത്യൻ അധികൃതർ പുറത്തിറക്കിയ പത്രക്കുറിപ്പിൽ വ്യക്തമാക്കുന്നു.

Read Also : ദുബായ് സ്​പോര്‍ട്​സ്​ കൗണ്‍സില്‍ നടത്തുന്ന ദുബായ് റണി​ല്‍ പ​ങ്കെടുക്കാന്‍ രജിസ്​ട്രേഷന്‍ തുടങ്ങി 

ഇന്ത്യൻപ്രവാസികളുടെ യു.എ.ഇ.യിലെ സാന്നിധ്യത്തിന് ആനുപാതികമായുള്ള പങ്കാളിത്തമാണ് ഇന്ത്യ എക്സ്‌പോയിൽ വഹിക്കുന്നതെന്ന് ഇന്ത്യൻ സ്ഥാനപതി പവൻ കപൂർ അറിയിച്ചു.ഇന്ത്യയും യു.എ.ഇ.യും തമ്മിലുള്ള ബന്ധത്തെ കൂടുതൽവിപുലവും ദൃഢവും ആക്കുന്നതിനുള്ള അവസരമാണ് എക്സ്‌പോയിലൂടെ ലഭിച്ചിരിക്കുന്നതെന്ന് ഇന്ത്യൻ കോൺസുൽ ജനറൽ ജനറൽ ഡോ. അമൻപുരിയും അഭിപ്രായപ്പെട്ടു.

മേളയിൽ പങ്കെടുക്കുന്ന സംസ്ഥാനങ്ങളുടെ തനത് സാംസ്‌കാരിക കാഴ്ച്ചകൾ ഇന്ത്യൻ പവലിയനിൽ ഉണ്ടാകുമെന്നും പത്രക്കുറിപ്പിൽ വ്യക്തമാക്കിയിട്ടുണ്ട്. ഈ സംസ്ഥാനങ്ങൾ തങ്ങളുടെ സംസ്കാരം, രുചിവൈവിധ്യങ്ങൾ, വാണിജ്യ, നിക്ഷേപ അവസരങ്ങൾ മുതലായവ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്നതാണ്. ഇതിന് പുറമെ, ഇന്ത്യൻ ഫെഡറൽ ഗവണ്മെന്റിന്റെ ഭാഗമായുള്ള ഒമ്പത് മന്ത്രാലയങ്ങൾ, വകുപ്പുകൾ എന്നിവയും ഇന്ത്യൻ പവലിയനിൽ പങ്കെടുക്കുന്നുണ്ട്.

ഇന്ത്യൻ പവലിയനിലെ സ്റ്റാർട്ടപ്പുകളുടെ വിഭാഗം ഇന്ത്യയിലെ ഏതാണ്ട് അമ്പതിനായിരത്തിൽ പരം സ്റ്റാർട്ടപ്പ് സ്ഥാപനങ്ങൾക്ക് നിക്ഷേപകരെ കണ്ടെത്തുന്നതിനുള്ള അവസരമൊരുക്കുമെന്നും, ഇന്ത്യ ഇന്നോവേഷൻ ഹബ് എന്ന പേരിൽ ഇന്ത്യൻ പവലിയനിൽ പ്രത്യേകം ഒരുക്കിയിട്ടുള്ള വേദി, രാജ്യത്തെ കുശാഗ്രബുദ്ധികളായവർക്ക് ആഗോളതലത്തിലുള്ള സമാനരീതിയിലുള്ളവരുമായി സംവദിക്കുന്നതിന് അവസരമൊരുക്കുന്നതാണെന്നും ഇന്ത്യൻ പവലിയൻ ഔദ്യോഗികമായി അനാവരണം ചെയ്തു കൊണ്ട് യു എ ഇയിലെ ഇന്ത്യൻ അംബാസഡർ H.E. പവൻ കപൂർ നേരത്തെ അറിയിച്ചിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button