Latest NewsNewsIndia

ആളില്ലാ ശത്രുവിമാനത്തെ നിഷ്പ്രഭമാക്കി: ‘ആകാശ് പ്രൈം മിസൈലി’ന്റെ പരീക്ഷണം വിജയകരം

ആകാശ് മിസൈലുകളുടെ മറ്റുപതിപ്പുകളെ അപേക്ഷിച്ച് ആകാശ് പ്രൈം മിസൈലുകള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുവെന്ന് ഡിആര്‍ഡിഒ

ന്യൂഡല്‍ഹി: പ്രതീകാത്മകമായി നിര്‍മ്മിച്ച ആളില്ലാ ശത്രുവിമാനത്തെ നിഷ്പ്രഭമാക്കി ‘ആകാശ് പ്രൈം മിസൈല്‍’. ഒഡീഷയിലെ ചാന്ദിപ്പൂരിലെ ഇന്റഗ്രേറ്റഡ് ടെസ്റ്റ് റേഞ്ചിലാണ് മിസൈലിന്റെ പരീക്ഷണം നടത്തിയത്. ആകാശ് മിസൈലിന്റെ പുതിയ പതിപ്പായ ‘ആകാശ് പ്രൈമി’ന്റെ പരീക്ഷണമാണ് നടത്തിയത്. പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി ഡിആര്‍ഡിഒ അറിയിച്ചു. ആകാശ് മിസൈലുകളുടെ മറ്റുപതിപ്പുകളെ അപേക്ഷിച്ച് ആകാശ് പ്രൈം മിസൈലുകള്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുവെന്ന് ഡിആര്‍ഡിഒ അറിയിച്ചു.

560 സെന്റീമീറ്റര്‍ നീളവും 35 സെന്റിമീറ്റര്‍ വീതിയുമുള്ള പ്രൈം മിസൈലുകള്‍ക്ക് 60 കിലോഗ്രാം ഭാരമുള്ള സ്ഫോടകവസ്തുക്കള്‍ വഹിക്കാനുള്ള ശേഷിയുണ്ട്. ഇതിന് പുറമെ ഇലക്ട്രോ ഒപ്റ്റിക്കല്‍ ട്രാക്കിംഗ് സിസ്റ്റവും, മിസൈല്‍ പാത, ഫ്ലൈറ്റ് പരാമീറ്ററുകള്‍ എന്നിവ നിരീക്ഷിക്കാനുള്ള ടെലിമെട്രി സംവിധാനങ്ങളും മിസൈലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇന്ത്യ തദ്ദേശീയമായി വികസിപ്പിച്ച റേഡിയോ ഫ്രീക്വന്‍സി സംവിധാനവും മിസൈലില്‍ ഘടിപ്പിച്ചിട്ടുണ്ട്. ആകാശ് പ്രൈം മിസൈല്‍ വിജയകരമായി പരീക്ഷിച്ചതില്‍ പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ് അഭിനന്ദനങ്ങള്‍ നേര്‍ന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button