Latest NewsNewsInternational

ആകാശത്ത് കരുത്തുകൂട്ടി ചൈന : ലോകരാഷ്ട്രങ്ങള്‍ക്ക് വെല്ലുവിളി

 

ബെയ്ജിംഗ്: ബഹിരാകാശത്ത് നിരീക്ഷണ ഡ്രോണുകളും ജെറ്റുകളും ഉള്‍പ്പെടെയുള്ളവയുടെ വലിയ പ്രദര്‍ശനവുമായി ചൈന. രാജ്യത്തെ ഏറ്റവും വലിയ വ്യോമ പ്രദര്‍ശനം തെക്കന്‍ തീരദേശ നഗരമായ സുഹായിലാണ് നടന്നത്. നിരീക്ഷിക്കാനും പ്രഹരിക്കാനും കരുത്തുള്ള സിഎച്ച്-6 ഡ്രോണ്‍, മറൈന്‍ പട്രോളിംഗിനും ശത്രു സങ്കേതങ്ങള്‍ തിരിച്ചറിയാനും കഴിവുള്ള, ഉയരെ പറക്കുന്ന ഡബ്ലൂസീ -7 ഡ്രോണ്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ സ്തംഭിപ്പിക്കാന്‍ കഴിവുള്ള ജെ 16 ഡി പോര്‍ വിമാനം എന്നിവ അരങ്ങേറ്റം കുറിച്ചു.

Read Also : നേതാക്കള്‍ക്കെതിരെ കടുത്ത നടപടിയുമായി സിപിഎം: സികെ മണിശങ്കറെയും എന്‍സി മോഹനനെയും ഒരുവര്‍ഷത്തേക്ക് പുറത്താക്കി

തായ്‌വാന്‍ മുതല്‍ ദക്ഷിണ ചൈനാ കടല്‍ വരെയുള്ള പ്രദേശങ്ങള്‍ തങ്ങളുടെ അധീനതയിലാണെന്നാണ് ചൈന അവകാശവാദം. അമേരിക്കയുമായുള്ള മത്സരവും ഏറി വരികയാണ്. ഈ പശ്ചാത്തലത്തിലാണ് ചൈന ആകാശത്ത് കരുത്തുകൂട്ടുന്നത്.

ചൈന ഇപ്പോഴും അതിന്റെ യുദ്ധ തന്ത്രത്തിലെ സാങ്കേതിക വിദ്യയുടെയും നിക്ഷേപത്തിന്റെയും കാര്യത്തില്‍ അമേരിക്കയെക്കാള്‍ പിന്നിലാണെങ്കിലും ഇപ്പോള്‍ ചൈന മുന്നേറി വരികയാണ്. ഈ വര്‍ഷം ഒരു യുഎസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ട് അമേരിക്കയുടെ ഏറ്റവും വലിയ ഭീഷണികളില്‍ ഒന്നാണ് ചൈനയെന്ന് മുന്നറിയിപ്പ് നല്‍കിയിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button