ThiruvananthapuramKeralaLatest NewsNews

വൈദ്യുതി വാഹന ഉപഭോക്താക്കള്‍ക്കായി എല്ലാ ജില്ലകളിലും കെ.എസ്.ഇ.ബി ചാര്‍ജിങ്ങ് സ്റ്റേഷന്‍ ഒരുങ്ങുന്നു

തിരുവനന്തപുരം: നവംബറോടെ എല്ലാ ജില്ലകളിലും വൈദ്യുതി വാഹന ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സജ്ജമാക്കാനൊരുങ്ങുന്നു. എല്ലാ ജില്ലകളിലുമായി കെ എസ് ഇ ബിയുടെ 56 ചാര്‍ജിങ്‌ സ്റ്റേഷനുകളുടെ നിര്‍മ്മാണം പുരോഗമിക്കുന്നു. ഇതില്‍ 40 എണ്ണമെങ്കിലും നവംബറില്‍ പൂര്‍ത്തീകരിക്കാന്‍ സാധിക്കും. വൈദ്യുതി വാഹനങ്ങള്‍ക്ക് ഏറെ പ്രിയമേറിയെങ്കിലും ചാര്‍ജിങ്ങ് സൗകര്യങ്ങളില്ലാത്തതായിരുന്നു കേരളത്തിലെ ഉപഭോക്താക്കള്‍ക്ക് വെല്ലുവിളി.​

Also Read: കബളിപ്പിച്ച് വിമാന കമ്പനി: അഫ്ഗാൻ വിമാനത്തിലെത്തിയത് അമേരിക്ക കൊണ്ടുവരാൻ പറഞ്ഞവരല്ല

ഇനി ധൈര്യമായി വൈദ്യുതി വാഹനത്തില്‍ യാത്ര പോകാം. ഇന്ന്‌ വിപണിയില്‍ ലഭ്യമായ എല്ലാവിധ കാറുകളും, ഓട്ടോറിക്ഷാ, ഇരുചക്രവാഹനങ്ങള്‍ എന്നിവയും ചാര്‍ജ്‌ ചെയ്യാനുള്ള സംവിധാനം ഈ സ്റ്റേഷനുകളില്‍ ഉണ്ടാകും. സംസ്ഥാനത്തുടനീളം ചാര്‍ജിങ്‌ സ്റ്റേഷനുകള്‍ സ്ഥാപിക്കുന്നതിന്റെ ആദ്യഘട്ടമായി 6 കോര്‍പ്പറേഷന്‍ ഏരിയകളില്‍ കെഎസ്‌ഇബി സ്വന്തം സ്ഥലത്തു ചാര്‍ജിംഗ് സ്റ്റേഷനുകള്‍ സ്ഥാപിച്ചിരുന്നു.

അനര്‍ട്ട് മുഖേന ഗവണ്‍മെന്‍റ് സ്ഥാപനങ്ങള്‍ക്കും വകുപ്പുകള്‍ക്കും ഇലക്‌ട്രിക് വാഹനങ്ങള്‍ ലീസിന് നല്‍കുന്ന കാര്‍ബണ്‍ ന്യൂട്രല്‍ ഗവണേന്‍സ് പദ്ധതിയുടെ ഭാഗമായി 30 വാഹനങ്ങള്‍ നിരത്തുകളില്‍ ഇറങ്ങി. ഇതേ പദ്ധതിയില്‍ നവംബറോടെ 20 വാഹനങ്ങള്‍ കൂടി നിരത്തിലിറക്കും. പുതിയ പദ്ധതികള്‍ നടപ്പിലാക്കുന്നതോടെ സംസ്ഥാനത്തെ ഇലക്‌ട്രിക് വാഹന വിപണിയില്‍ വന്‍ കുതിച്ചുചാട്ടമുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇത് മുന്നില്‍ കണ്ട് വാഹന നിര്‍മ്മാതാക്കളും പുത്തന്‍ മോഡലുകളുമായി രം​ഗത്തെത്തിയിട്ടുണ്ട്. ഓരോ സമയവും ഉപഭോക്താക്കള്‍ ബാറ്ററി ചാര്‍ജ് ചെയ്യുന്നതിന് പകരം ഷോറൂമുകളില്‍ നിന്ന് ചാര്‍ജ് ചെയ്ത ബാറ്ററി നല്‍കുന്ന സംവിധാനവും കമ്ബനികള്‍ അവതരിപ്പിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button