Latest NewsNewsInternational

‘സൈനിക പിന്മാറ്റം പാടില്ലായിരുന്നു, അൽഖ്വയ്‍ദ അതിവേഗം കരുത്താര്‍ജിക്കും’: സൈനിക മേധാവി

കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു.

വാഷിംഗ്‍ടണ്‍: ഒരു കൊല്ലത്തിനകം ലോകത്തിന് തന്നെ ഭീഷണിയായി അൽഖ്വയ്‍ദ അതിവേഗം കരുത്താര്‍ജിക്കുമെന്ന് അമേരിക്കൻ സംയുക്ത സൈനിക മേധാവിയുടെ മുന്നറിയിപ്പ്. താലിബാൻ പിന്തുണയോടെയുള്ള അൽഖ്വയ്‍ദയുടെ വളർച്ച അമേരിക്കയ്ക്ക് ഭീഷണിയാകുമെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ മാർക് മില്ലി അമേരിക്കൻ സെനറ്റിൽ പറഞ്ഞു. സെനറ്റിന്‍റെ സായുധസേനാ സമിതിയുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുമ്പോഴാണ് അദ്ദേഹം ഈ മുന്നറിയിപ്പ് നൽകിയത്.

Read Also: ഗോൾഡൻ വിസ സ്വീകരിച്ച് നടൻ ആസിഫ് അലി

‘സമ്പൂർണ്ണ സൈനിക പിന്മാറ്റം പാടില്ലായിരുന്നു. കാൽ ലക്ഷം സൈനികരെ എങ്കിലും അഫ്ഗാനിൽ നിലനിർത്തണം എന്ന് പ്രസിഡന്റ് ബൈഡനോട് താൻ ആവശ്യപ്പെട്ടിരുന്നു. താലിബാൻ ഇപ്പോഴും ഭീകര സംഘടന തന്നെയാണ്. അവർക്ക് അൽഖ്വയിദയുമായി ഉറ്റ ബന്ധമുണ്ട്’- ജോ ബൈഡന്റെ ഏറ്റവും മുതിർന്ന പ്രതിരോധ ഉപദേശകൻ കൂടിയായ മാർക് മില്ലി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button