IdukkiKeralaNattuvarthaLatest NewsNews

മോഷ്ടിച്ച മൂക്കാത്ത പച്ചവാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്തതെന്ന് പറഞ്ഞ് വിൽപ്പന: രണ്ട് പേർ അറസ്റ്റിൽ

ഇടുക്കി: പച്ചവാഴക്കുലകൾ മോഷ്ടിച്ച് അവയിൽ മഞ്ഞ പെയിന്റ് അടിച്ച് പഴുത്ത വാഴക്കുലയാണെന്ന് കളവ് പറഞ്ഞ് വിറ്റ രണ്ട് പേരെ പൊലീസ് പിടികൂടി. കൊച്ചറ സ്വദേശികളായ വേങ്ങമൂട്ടിൽ ഏബ്രഹാം വർഗീസ് (49), നമ്മനശേരി റെജി (50) എന്നിവരെയാണ് പോലീസ് പിടികൂടിയത്. തമിഴ്നാട് കന്യാകുമാരി സ്വദേശി പോൾസൺ സോളമന്റെ പരാതിയെ തുടർന്നായിരുന്നു അറസ്റ്റ്.

ഇയാളുടെ കമ്പംമേടുള്ള വാഴത്തോപ്പിൽ നിന്നുമാണ് മോഷ്ടാക്കൾ എല്ലാ വാഴക്കുലകളും മോഷ്ടിച്ചത്. ഏഴു മാസത്തോളമായി പ്രതികൾ ഇവിടെനിന്നും സ്ഥിരമായി മോഷണം നടത്താറുണ്ടായിരുന്നെന്നും ഏകദേശം 98000 രൂപ വിലവരുന്ന വാഴക്കുലകൾ ഇതിനോടകം കൈക്കലാക്കിയെന്നും പൊലീസ് പറഞ്ഞു.

Also Read:കൊവിഡ് മരണത്തിനുള്ള നഷ്ടപരിഹാരം: ഒക്ടോബര്‍ 10 മുതല്‍ അപേക്ഷിക്കാം, അപേക്ഷയില്‍ 30 ദിവസത്തിനകം തീരുമാനം

പോൾസന്റെ കൃഷിയിടത്തിൽ നിന്നും തുടക്കത്തിൽ ഒന്നോ രണ്ടോ വാഴക്കുലകളാണ് മോഷണം പോയിരുന്നതെന്നും പിന്നീട് പ്രതികൾ കൂടുതൽ കുലകൾ മോഷ്ടിക്കുകയായിരുന്നു. സെക്യൂരിറ്റിയെ വെച്ചിട്ടും രക്ഷയില്ലാതെ വന്നതോടെയാണ് ഇയാൾ പരാതി നൽകിയത്. കഴിഞ്ഞ കുറച്ചു നാളുകളായി നാലു മുതൽ അഞ്ച് കുലകൾ വരെ ദിവസേന മോഷ്ടിച്ചിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞ പോലീസ് ഇവർ അറിയാതെ, ഇവരെ പിന്തുടർന്നു. ഇതോടെയാണ്, പച്ച വാഴക്കുലയിൽ മഞ്ഞ പെയിന്റടിച്ച് പഴുത്തതാണെന്ന വ്യാജേന മാർക്കറ്റിലും മറ്റിടങ്ങളിലും കൊണ്ടുപോയി ഇവർ വിൽക്കുന്നത് ശ്രദ്ധയിൽ പെട്ടത്. ഇതോടെയായിരുന്നു അറസ്റ്റ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button