Latest NewsKeralaNattuvarthaNews

ഒരു ദിവസത്തോടെ ലോകം അവസാനിക്കില്ല, സത്യം ഉയർത്തെഴുന്നേൽക്കും, ക്ഷമയോടെ കാക്കാം: കെ ടി ജലീൽ

ഞാൻ പറഞ്ഞത് കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞത്

തിരുവനന്തപുരം: ഒരു ദിവസത്തോടെ ലോകം അവസാനിക്കില്ല, സത്യം ഉയർത്തെഴുന്നേൽക്കുക തന്നെ ചെയ്യുമെന്ന് കെ ടി ജലീൽ. തന്നെ കേൾക്കാതെയാണ് ലോകായുക്ത, ബന്ധു നിയമന കേസിൽ വിധി പറഞ്ഞതെന്നും അത്കൊണ്ട് തനിക്ക് പറയാനുള്ളത് കേൾക്കണമെന്നും ആവശ്യപ്പെട്ടാണ് ഹൈക്കോടതിയിലും സുപ്രീംകോടതിയിലും ഹർജി സമർപ്പിച്ചതെന്ന് ഫേസ്ബുക് കുറിപ്പിലൂടെ കെ ടി ജലീൽ വ്യക്തമാക്കി.

Also Read:ആന്ധ്രയില്‍ നിന്നും കേരളത്തിലേക്ക് കൊറിയര്‍ പാര്‍സലായി കഞ്ചാവ് കടത്തി: പേയാട് നിന്ന് 187 കിലോ കഞ്ചാവ് പിടികൂടി

‘എൻ്റെ രാജിയോടെ ലോകായുക്ത വിധി നടപ്പിലായിക്കഴിഞ്ഞെന്നും അതിനാൽ തന്നെ പ്രസ്തുത വിധിയിൽ ഇടപെടുന്നില്ലെന്നുമാണ് പരമോന്നത നീതിപീഠം പറഞ്ഞത്. അതിൻ്റെ അടിസ്ഥാനത്തിലാണ് ഞാൻ നൽകിയ ഹർജി പിൻവലിച്ചത്. ലോകായുക്ത വിധിയുടെ നാൾവഴികളെ കുറിച്ച് ചിലത് പറയാനുണ്ട്. വിശദമായി അത് പിന്നീട് പറയാം’, കെ ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

‘നാല് ദുരൂഹ മരണങ്ങളിലേക്ക് നയിച്ച പ്രമാദമായ ഐസ്ക്രീം പാർലർ കേസിൽ നിന്ന് പി.കെ. കുഞ്ഞാലിക്കുട്ടിയെ കുറ്റവിമുക്തനാക്കി ക്കൊണ്ട് 2005 ജനുവരി 25 ന് വന്ന ഹൈക്കോടതി ഉത്തരവ്. 15.11.2004 ന് നടന്ന മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി വൈസ് ചാൻസലറുടെ നിയമനം.
ഒരു ദിവസത്തോടെ ലോകം അവസാനിക്കുന്നില്ല. സത്യം ഒരുനാൾ ഉയിർത്തെഴുനേൽക്കുക തന്നെ ചെയ്യും. ക്ഷമയോടെ കാത്തിരിക്കുക’, കെ ടി ജലീൽ കൂട്ടിച്ചേർത്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button