Latest NewsNewsIndia

കൊവിഡ് മരണങ്ങളില്‍ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്രം : 7274 കോടി രൂപ അനുവദിച്ചു

ന്യൂഡല്‍ഹി : രാജ്യത്ത് കൊവിഡ് ദുരന്തത്തിന് ഇരയായവരുടെ ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കാന്‍ വിഹിതം അനുവദിച്ച് കേന്ദ്ര സര്‍ക്കാര്‍. 7,274.4 കോടി രൂപയാണ് കേന്ദ്ര സര്‍ക്കാര്‍ 23 സംസ്ഥാനങ്ങള്‍ക്ക് നല്‍കുക.

Read Also : ഇനി എനിക്ക് ആരുണ്ട് എന്ന് വിലപിച്ച് സമനില തെറ്റിയ ആ അമ്മയെ ആശ്വസിപ്പിക്കാന്‍ വാക്കുകളില്ലാതെ നാട്ടുകാര്‍

കൊവിഡ് ബാധിച്ച് മരണത്തിന് കീഴടങ്ങിയവരുടെ ബന്ധുക്കള്‍ക്ക് 50,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ നിര്‍ദ്ദേശിച്ചിരുന്നു . ദുരന്ത നിവാരണ ഫണ്ടില്‍ നിന്ന് സംസ്ഥാനങ്ങള്‍ വേണം ഇത് നല്‍കേണ്ടതെന്നും കേന്ദ്രം സത്യവാങ്മൂലത്തില്‍ വ്യക്തമാക്കിയിരുന്നു . നഷ്ടപരിഹാര വിതരണത്തിന് സുപ്രീം കോടതി നിര്‍ദ്ദേശപ്രകാരം ദേശീയ ദുരന്തനിവാരണ അതോറിറ്റി തയ്യാറാക്കിയ മാര്‍ഗരേഖയും കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.

അതേസമയം , കോവിഡ് നഷ്ടപരിഹാരം നിശ്ചയിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയിരുന്നു . കേന്ദ്രസര്‍ക്കാര്‍ മാനദണ്ഡപ്രകാരം കൊവിഡ് മരണം തീരുമാനിക്കും. മരിച്ചവരുടെ ബന്ധുക്കള്‍ ജില്ലാ കളക്ടര്‍ക്ക് ഇതു സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കണമെന്നും അപേക്ഷ സമര്‍പ്പിച്ച് 30 ദിവസത്തിനകം തീരുമാനമുണ്ടാകുമെന്നും സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ മാര്‍ഗരേഖയില്‍ വ്യക്തമാക്കുന്നു .

അതേസമയം സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം അടുത്ത ബന്ധുക്കള്‍ക്കാണ് നഷ്ടപരിഹാരം ലഭിക്കുക. കൊവിഡ് മരണത്തില്‍ ആശയകുഴപ്പമില്ലെന്നും കേന്ദത്തിന്റെ നിര്‍ദ്ദേശം അനുസരിച്ച് പട്ടികയില്‍ മാറ്റം വരുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button