KeralaLatest NewsIndia

ഇന്ത്യക്കകത്ത് വേറൊരു സമാന്തര റിപ്പബ്ലിക് വേണ്ട! ലക്ഷദ്വീപ് ആയാലും, കേരളം ആയാലും കശ്മീർ ആയാലും- ജിതിൻ ജേക്കബ്

'ഭൂരിപക്ഷം ആയാൽ അവരുടെ വിശ്വാസകൾക്കനുസരിച്ച് എല്ലാവരും ജീവിച്ചുകൊള്ളണം എന്ന തിട്ടുരം ഒക്കെ കയ്യിൽ വെച്ചാൽ മതി'

തിരുവനന്തപുരം: ലക്ഷദ്വീപിൽ ഗാന്ധി പ്രതിമ വെക്കാൻ വെല്ലുവിളിച്ചു ചിലർ സോഷ്യൽ മീഡിയയിൽ സജീവമായിരുന്നു. ഭരണകൂടത്തിനെതിരെ ഐഷ സുൽത്താനയുടെ ഒരു പ്രസ്താവനയോടെ നടൻ പൃഥ്വിരാജ് അതേറ്റു പിടിച്ചതോടെയാണ് ലക്ഷദ്വീപ് വാർത്തകളിൽ നിറഞ്ഞതും പലതും വിവാദമായതും. ലക്ഷദ്വീപ് അഡ്മിനിസ്ട്രേറ്റർ പ്രഭുൽ പട്ടേലിനെ തൽസ്ഥാനത്തു നിന്ന് മാറ്റണമെന്നായിരുന്നു കേരളത്തിന്റെ ഉൾപ്പെടെ ആവശ്യം.

എന്തായാലും പ്രഫുൽ പട്ടേലിന്റെ നേതൃത്വത്തിൽ ദ്വീപിൽ ഗാന്ധി പ്രതിമ സ്ഥാപിക്കുകയും പ്രതിരോധ മന്ത്രി രാജ്‌നാഥ് സിംഗ് അത് ഗാന്ധി ജയന്തി ദിനമായ ഇന്നലെ അനാച്ഛാദനം ചെയ്യുകയും ചെയ്തിരുന്നു. ഇപ്പോൾ ഇതിനെ കുറിച്ച് കുറിപ്പുമായി ജിതിൻ ജേക്കബ് രംഗത്തെത്തി.

അദ്ദേഹത്തിന്റെ പോസ്റ്റിന്റെ പൂർണ്ണരൂപം:

ഇന്ത്യക്കകത്ത് വേറൊരു സമാന്തര റിപ്പബ്ലിക് വേണ്ട… ലക്ഷദ്വീപ് ആയാലും, കേരളം ആയാലും കശ്മീർ ആയാലും അങ്ങനെ തന്നെ…
ഭൂരിപക്ഷം ആയാൽ അവരുടെ വിശ്വാസകൾക്കനുസരിച്ച് എല്ലാവരും ജീവിച്ചുകൊള്ളണം എന്ന തിട്ടുരം ഒക്കെ കയ്യിൽ വെച്ചാൽ മതി.

ജനാധിപത്യ ഇന്ത്യയിൽ താലിബാനിസം തലപൊക്കാൻ അനുവദിക്കില്ല..1921 ലെ ഇന്ത്യയല്ല ഇത്… കശ്മീരി പണ്ഡിറ്റുകളുടെ അവസ്ഥ ഇനി ആർക്കും ഉണ്ടാകുകയുമില്ല..
ഇത് പുതിയ ഇന്ത്യയാണ്.

shortlink

Related Articles

Post Your Comments

Related Articles


Back to top button