Latest NewsNewsWomenBeauty & StyleLife StyleHealth & Fitness

മുഖം മിനുക്കാന്‍ ഇവ നേരിട്ട് ഉപയോഗിക്കരുത്

മുഖം മിനുക്കാന്‍ വീടുകളില്‍ തന്നെ വെച്ച് ചെയ്യാവുന്ന നിരവധി പൊടിക്കൈകളാണ് ഉള്ളത്.
വീട്ടില്‍ നിത്യോപയോഗത്തിനായി എടുക്കുന്ന പലതും മുഖം ഭംഗിയാക്കാന്‍ കൂടി പ്രയോജനപ്പെടുന്നതാണ്. എന്നാല്‍ ചിലത് നേരിട്ട് വെറുതെ അങ്ങനെ പ്രയോഗിക്കാന്‍ പാടുള്ളതല്ല. ഇവ മുഖചര്‍മ്മത്തെ ദോഷകരമായി ബാധിക്കാം. അത്തരത്തില്‍ ഉപയോഗിക്കാൻ പാടില്ലാത്തഅഞ്ച് ചേരുവകളെ കുറിച്ചാണ് താഴെ പറയുന്നത്.

ചെറുനാരങ്ങ

ചെറുനാരങ്ങാ നീര് സ്‌ക്രബ്ബിലടക്കം മുഖചര്‍മ്മത്തില്‍ പ്രയോഗിക്കാനുള്ളവയില്‍ പല രീതിയില്‍ ചേര്‍ക്കാറുണ്ട്. എന്നാല്‍ നാരങ്ങ അസിഡിക് ആയതിനാല്‍ തന്നെ ഇത് വെറുതെ മുഖത്ത് തേക്കരുത്. സ്‌കിന്‍ ഡ്രൈ ആകാനും അസഹനീയമായ അസ്വസ്ഥതയ്ക്കും ഇത് കാരണമാകും.

സ്‌പൈസസ്

സ്‌പൈസസ് എല്ലാം പൊതുവേ ആരോഗ്യത്തിന് പലവിധത്തിലുള്ള ഗുണങ്ങളും നല്‍കാറുണ്ട്. എന്നാല്‍ മുഖചര്‍മ്മത്തില്‍ പ്രയോഗിക്കുമ്പോള്‍ നിറവ്യത്യാസം, പൊള്ളല്‍ പോലുള്ള പ്രശ്‌നങ്ങള്‍ക്ക് ഇവ ഇടയാക്കാം.

Read also  :  ട്രെയിനിൽ അമ്മയേയും മകളേയും മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

ആപ്പിള്‍ സൈഡര്‍ വിനിഗര്‍

ചര്‍മ്മത്തിനടക്കം ആരോഗ്യത്തിന് വളരെയധികം ഗുണപ്പെടുന്ന ഒന്നാണ് ആപ്പിള്‍ സൈഡര്‍ വിനിഗര്‍. എന്നാല്‍ ഇത് ഉപയോഗിക്കുന്നതിന് ചില രീതികളുണ്ട്. നേര്‍പ്പിക്കുന്നതടക്കമുള്ള ഈ രീതികളെല്ലാം മനസിലാക്കിവേണം ഉപയോഗിക്കാന്‍.

വെജിറ്റബിള്‍ ഓയില്‍

മുഖ ചര്‍മ്മത്തിനും പൊതുവേ ചര്‍മ്മത്തിനുമെല്ലാം എണ്ണ തേക്കുന്നത് നല്ലതാണെന്ന് നമുക്കറിയാം. എന്നാല്‍ വെജിറ്റബിള്‍ ഓയില്‍ ഇതിനായി തെരഞ്ഞെടുക്കാതിരിക്കുക. രോമകൂപങ്ങളെ അടയ്ക്കാനും അതുവഴി ചര്‍മ്മം പ്രശ്‌നത്തിലാകാനും ഇത് ഇടയാക്കാം.

Read also  :  ചികിത്സിക്കാൻ പണമില്ല: അര്‍ബുദബാധിതനായ 14 കാരനെ വിഷം കുത്തിവെച്ച് കൊന്ന സംഭവത്തിൽ പിതാവ് അറസ്റ്റില്‍ പിതാവ് അറസ്റ്റില്‍

കറുവാപ്പട്ട

ധാരാളം ഔഷധഗുണങ്ങളുള്ള ഒന്നാണ് കറുവപ്പട്ട. പലപ്പോഴും മുഖത്ത് തേക്കാമെന്ന രീതിയില്‍ പറഞ്ഞുകേള്‍ക്കാറുള്ള പേരാണിത്. എന്നാല്‍ മുഖചര്‍മ്മത്തിന് വളരെയധികം പ്രശ്‌നങ്ങളേല്‍പിക്കാന്‍ സാധ്യതയുള്ള ഒന്നാണിത്. നിറവ്യത്യാസം, പൊള്ളല്‍ എന്നിങ്ങനെയുള്ള പ്രശ്‌നങ്ങളെല്ലാം ഉണ്ടാകാം.

shortlink

Related Articles

Post Your Comments

Related Articles


Back to top button