ErnakulamLatest NewsKeralaNewsCrime

തട്ടിപ്പുകാർക്ക് പൊലീസ് സംരക്ഷണമോ? ആനക്കൊമ്പ് കണ്ടാൽ അന്വേഷിക്കണ്ടേ ? മോൻസൻ വിഷയത്തിൽ രൂക്ഷവിമർശനവുമായി ഹൈക്കോടതി

കൊച്ചി: പുരാവസ്തു തട്ടിപ്പുകാരൻ മോൻസൻ മാവുങ്കൽ വിഷയത്തിൽ പൊലീസിനെതിരെ രൂക്ഷ വിമർശനവുമായി ഹൈക്കോടതി. ഇയാളുമായി അടുപ്പമുള്ള പൊലീസ് ഉദ്യോഗസ്ഥർ ഇപ്പോഴും സർവീസിലുണ്ട് എന്നു ചൂണ്ടിക്കാണിച്ച കോടതി ഇയാളുടെ വീട്ടിൽ പോയ പൊലീസുകാര്‍ എന്തുകൊണ്ട് ഈ നിയമലംഘനങ്ങള്‍ കണ്ടില്ല എന്ന ഗൗരവമായ ചോദ്യമാണ് ഉയർത്തിയത്.

Also Read: ട്രെയിനിൽ അമ്മയേയും മകളേയും മയക്കി കവർച്ച നടത്തിയ സംഭവത്തിൽ പ്രതികൾ പിടിയിൽ

ഒരു വീട്ടിൽ ആനക്കൊമ്പു കാണുമ്പോൾ അതിനെ കുറിച്ചു പൊലീസ് അന്വേഷിക്കണ്ടേ എന്നും ചോദിച്ചു. മോൻസനെതിരെ പരാതി നൽകിയതിനെ തുടർന്നു പൊലീസ് പീഡിപ്പിക്കുകയാണ് എന്നു കാണിച്ച് ഇയാളുടെ മുൻ ഡ്രൈവർ നൽകിയ പരാതി പരിഗണിക്കുമ്പോഴാണ് കോടതി പൊലീസിനു നേരെ വിമർശനങ്ങൾ ഉയർത്തിയത്.

തട്ടിപ്പുകാർക്ക് പൊലീസ് സംരക്ഷണം നൽകുമ്പോൾ ഇവരുടെ വിശ്വാസ്യത വർധിക്കുന്നതിനും തട്ടിപ്പുകൾ സുഗമമായി നടത്താൻ ഇതു സഹായിക്കുമെന്നായിരുന്നു കേസ് പരിഗണിച്ച ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിരീക്ഷിച്ചത്. എന്തുകൊണ്ടാണ് നേരത്തെ ഇയാളെക്കുറിച്ച് അന്വേഷണം ഉണ്ടാകാതിരുന്നത് എന്നത് ഉൾപ്പടെയുള്ള വിവരങ്ങൾ കാണിച്ച് ഡിജിപി വിശദമായ റിപ്പോർട്ട് സമർപ്പിക്കണം എന്നു കോടതി നിർദേശിച്ചിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button