Latest NewsIndiaNews

ലഖിംപുര്‍ സംഘർഷം: മകനെതിരെ തെളിവുണ്ടെങ്കില്‍ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്രമന്ത്രി

ന്യൂഡൽഹി: ഉത്തർപ്രദേശ്​ ലഖിംപൂർ ഖേരിയിലെ സംഘർഷ സ്ഥലത്ത് തന്‍റെ മകന്‍റെ സാന്നിധ്യമുണ്ടായിരുന്നതായി തെളിഞ്ഞാൽ മന്ത്രിസ്ഥാനം രാജിവെക്കുമെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ്​ മിശ്ര. സംഭവസമയത്ത് ആശിഷ് മിശ്ര അവിടെയുണ്ടെന്ന് ഒരാൾ എങ്കിലും തെളിയിച്ചാൽ താൻ ഉടൻ രാജിവെക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

‘സംഭവം നടന്ന സമയത്ത് ഞങ്ങൾ രണ്ടുപേരും സ്ഥലത്ത് ഉണ്ടായിരുന്നില്ല. ഇതിന് തെളിവുണ്ട്.
ഡ്രൈവറെ കൊല്ലപ്പെടുത്തുന്നത് ദൃശ്യങ്ങളില്‍ നിന്ന് വ്യക്തമാണ്. തന്റെ മകന്‍ സ്ഥലത്തുണ്ടായിരുന്നെങ്കില്‍ അവനും കൊല്ലപ്പെടുമായിരുന്നു’- അജയ് മിശ്ര പറഞ്ഞു. ഏത് അന്വേഷണവും നേരിടാൻ തയ്യറാണെന്നും അദ്ദേഹം വ്യക്തമാക്കി.

Read Also  :  മരണ നിരക്ക് കുറയുന്നില്ല: സംസ്ഥാനത്തെ കോവിഡ് കണക്കുകൾ പുറത്തുവിട്ട് ആരോഗ്യ വകുപ്പ്

കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ നടന്ന കര്‍ഷകരുടെ പ്രതിഷേധത്തിനിടയിലേക്ക് വാഹനം ഇടിച്ചുകയറ്റുകയായിരുന്നു. നാല് കര്‍ഷകരുള്‍പ്പെടെ എട്ടുപേരാണ് അപകടത്തില്‍ കൊല്ലപ്പെട്ടത്. സംഭവത്തില്‍ ആശിഷ് മിശ്രയടക്കം 14 പേര്‍ക്കെതിരെ പൊലീസ് കേസെടുത്തിട്ടുണ്ട്. കൊലപാതകം, ക്രിമിനല്‍ ഗൂഢാലോചന, കലാപമുണ്ടാക്കല്‍ എന്നീ വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button