Latest NewsUAENewsInternationalGulf

വ്യാജ ഡോക്യുമെന്റുകൾ സൃഷ്ടിക്കുന്നവർക്ക് കർശന ശിക്ഷ: മുന്നറിയിപ്പ് നൽകി യുഎഇ പബ്ലിക് പ്രോസിക്യൂഷൻ

ദുബായ്: രാജ്യത്ത് ഇ-ഡോക്യുമെന്റുകൾ വ്യാജമായി നിർമ്മിക്കുന്നതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിലേർപ്പെടുന്നവർക്ക് കർശന ശിക്ഷ ലഭിക്കുമെന്ന് മുന്നറിയിപ്പ് നൽകി യു എ ഇ പബ്ലിക് പ്രോസിക്യൂഷൻ. സാമൂഹ്യ മാദ്ധ്യമ അക്കൗണ്ടുകളിലൂടെയാണ് പബ്ലിക് പ്രോസിക്യൂഷൻ ഇതുസംബന്ധിച്ച മുന്നറിയിപ്പ് നൽകിയത്.

Read Also: നിങ്ങളുടെ മനസിലും മതചിന്ത അന്ധത ബാധിപ്പിച്ചിരിക്കുന്നു, മാറണം.. മറ്റുള്ളവർ നിങ്ങളെ ശ്രദ്ധിച്ചുകൊണ്ടാണിരിക്കുന്നത്

ഐടി കുറ്റകൃത്യങ്ങൾക്കെതിരെ യു എ ഇ ഏർപ്പെടുത്തിയിട്ടുള്ള 2012-ലെ ഫെഡറൽ ഉത്തരവ്-നിയമ നമ്പർ (5) ലെ ആർട്ടിക്കിൾ (6) അനുസരിച്ച്, ഫെഡറൽ അല്ലെങ്കിൽ ലോക്കൽ ഗവൺമെന്റുമായി ബന്ധപ്പെട്ടതോ, ഫെഡറൽ അല്ലെങ്കിൽ പ്രാദേശിക പൊതു സംഘടനകളുമായി ബന്ധപ്പെട്ടതോ ആയ ഒരു ഇ-ഡോക്യുമെന്റ് വ്യാജമായി നിർമ്മിക്കുന്ന വ്യക്തികൾക്ക് തടവും, 150,000 ദിർഹത്തിൽ കുറയാത്തതും 750,000 ദിർഹത്തിൽ കൂടാത്തതുമായ പിഴയും ശിക്ഷയായി ലഭിക്കുന്നതാണെന്ന് പബ്ലിക് പ്രോസിക്യൂഷൻ മുന്നറിയിപ്പ് നൽകുന്നത്.

ആർട്ടിക്കിൾ (6)-ന്റെ ഖണ്ഡിക (1)-ൽ പറഞ്ഞിരിക്കുന്നവയല്ലാതെ മറ്റേതെങ്കിലും സ്ഥാപനം നൽകിയ രേഖയിൽ കൃത്രിമം നടത്തിയിട്ടുണ്ടെങ്കിൽ അത്തരം കുറ്റകൃത്യങ്ങൾക്കുള്ള ശിക്ഷ 100,000 ദിർഹം മുതൽ 300,000 ദിർഹത്തിൽ കൂടാത്തതുമായ പിഴ ശിക്ഷയായി ലഭിക്കുമെന്ന് പബ്ലിക് പ്രോസിക്യൂഷൻ വ്യക്തമാക്കി.

Read Also: 70 വര്‍ഷങ്ങള്‍ക്കിടയില്‍ കത്തോലിക്കാ പുരോഹിതരുടെ ലൈംഗിക ചൂഷണത്തിന് ഇരയായത് മൂന്ന് ലക്ഷത്തിലധികം കുട്ടികൾ: റിപ്പോർട്ട്

shortlink

Related Articles

Post Your Comments

Related Articles


Back to top button