Latest NewsNewsIndiaCrime

തുടർ ചികിത്സയ്‌ക്ക് പണമില്ല: പതിനാലുകാരനായ മകനെ ദയാവധം ചെയ്ത് പിതാവ്

പ്രതിയുടെ അയൽവാസിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്

ചെന്നൈ : അർബുദ രോഗിയായ പതിനാലുകാരന്റെ തുടർ ചികിത്സയ്‌ക്ക് പണമില്ലാത്തതിനെ തുടർന്ന് മകനെ സ്വന്തമായി ദയാവധം ചെയ്ത് പിതാവ്. രണ്ട് വർഷമായി എല്ലുകളിൽ അർബുദം ബാധിച്ച് ചികിത്സയിലായിരുന്നു പതിനാലുകാരൻ. പിതാവ് പെരിയസാമിയും രണ്ട് കൂട്ടുകാരും ചേർന്നാണ് പതിനാലുകാരനെ കൊലപ്പെടുത്തിയത്.

കൂലിപ്പണിക്കാരനായ തനിക്ക് മകനെ ചികിത്സിക്കാൻ ആവശ്യമായ പണം ഇല്ലായിരുന്നു എന്നാണ് ഇയാൾ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. രണ്ട് വർഷത്തെ ചികിത്സ പൂർത്തിയായിട്ടും മകന്റെ രോഗം ഭേദമായില്ല. തുടർ ചികിത്സയ്‌ക്ക് നിർവാഹമില്ലാതായതോടെയാണ് മകനെ ദയാവധം ചെയ്യാൻ തീരുമാനിച്ചതെന്നും ഇയാൾ പറഞ്ഞു. ഇതിനായി സുഹൃത്തുക്കളായ വെങ്കിടേശനെയും പ്രഭു എന്ന ഔഷധശാല ഉടമയെയും സന്ദർച്ചു. ദയാവധം ചെയ്യാനായി പ്രഭു നൽകിയ മരുന്നാണ് മകനിൽ കുത്തിവെച്ചതെന്നും പെരിയസാമി പറഞ്ഞു. മരുന്ന് കുത്തിവെച്ച് കുറച്ച് നിമിഷങ്ങൾക്ക് ശേഷം മകൻ മരിച്ചു എന്നും ഇയാൾ പൊലീസിന് മൊഴി നൽകി.

Read Also  :  ദിവസവും ഒരു കഷ്ണം ഇഞ്ചി കഴിക്കൂ: ആരോ​ഗ്യ ഗുണങ്ങൾ നിരവധി!

പ്രതിയുടെ അയൽവാസിയാണ് ഇക്കാര്യം പൊലീസിനെ അറിയിച്ചത്. ഇയാളുടെയും കൂട്ടാളികളുടെയും പേരിൽ കേസെടുത്തതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button