Latest NewsNewsIndia

ഉത്തർപ്രദേശിനെ കലാപഭൂമിയാക്കാൻ കഴിയില്ല: ആർക്ക് എപ്പോൾ വേണമെങ്കിലും ലഖിംപൂർ സന്ദർശിക്കമെന്ന് യോഗി ആദിത്യനാഥ്

ലഖിംപൂർ സന്ദർശിക്കാൻ പ്രതിപക്ഷ പാർട്ടികളെ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു

ലക്‌നൗ : ഉത്തർപ്രദേശിലെ സ്ഥിതിഗതികൾ ശാന്തമെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ലഖിംപൂർ ഖേരി ജില്ല ആർക്ക് എപ്പോൾ വേണമെങ്കിലും സന്ദർശിക്കാമെന്നും സർക്കാർ അറിയിച്ചു. ഉത്തർപ്രദേശ് കലാപഭൂമിയാക്കാനാണ് പ്രതിപക്ഷ പാർട്ടികൾ ശ്രമിക്കുന്നത്. എന്നാൽ, അത് നടക്കില്ലെന്നും സർക്കാർ പറഞ്ഞു. ലഖിംപൂരിൽ എന്താണ് നടന്നതെന്ന് തെളിയിക്കുന്ന റിപ്പോർട്ട് കേന്ദ്രസർക്കാരിന് സമർപ്പിച്ചിട്ടുണ്ടെന്നും യോഗി സർക്കാർ അറിയിച്ചു.

ലഖിംപൂർ സന്ദർശിക്കാൻ പ്രതിപക്ഷ പാർട്ടികളെ അനുവദിക്കില്ലെന്ന് രാഹുൽ ഗാന്ധി കുറ്റപ്പെടുത്തിയിരുന്നു. ഏകാധിപത്യ ഭരണമാണ് അവിടെ നടക്കുന്നതെന്നും രാഹുൽ ഗാന്ധി പറഞ്ഞിരുന്നു. പിന്നാലെയാണ് ഇത് തള്ളിക്കൊണ്ടുള്ള സർക്കാർ സ്ഥിരീകരണം വരുന്നത്. നിരോധനാജ്ഞ ഏർപ്പെടുത്തിയ പ്രദേശത്ത് കൂട്ടമായി വന്ന് ക്രമസമാധാനം തകർക്കാനുള്ള നീക്കമാണ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ നടക്കാനിരുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.

Read Also  :  മദ്യലഹരിയില്‍ ബൈക്കോടിച്ചത് തടഞ്ഞ പൊലീസിന് മുന്നില്‍ ബ്ലേഡ് കൊണ്ട് കഴുത്ത് മുറിച്ച്‌ യുവാവ്

ലഖിംപൂരിൽ സംഘർഷമുണ്ടാവുകയും എട്ട് പേർ കൊല്ലപ്പെടുകയും ചെയ്ത സംഭവം അതീവ ഗൗരവകരമായി തന്നെയാണ് യുപി സർക്കാർ നിരീക്ഷിച്ചത്. തന്റെ ഔദ്യോഗിക യാത്രകളെല്ലാം  യോഗി ആദിത്യനാഥ് റദ്ദാക്കിയിരുന്നു. പ്രശ്‌നം പഠിക്കാനായി അടിയന്തിരമായി ഒരു സംഘത്തെ അദ്ദേഹം നിയോഗിക്കുകയും ചെയ്തു. അഡീഷണൽ എസ്പി അരുൺ കുമാറിന്റെ നേതൃത്വത്തിലുള്ള ആറ് അംഗ സംഘത്തെയാണ് നിയോഗിച്ചിരിക്കുന്നത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ കേന്ദ്രമന്ത്രി അജയ് കുമാർ മിശ്രയുടെ മകൻ ആശിഷ് മിശ്രയെ അടക്കം പ്രതി ചേർത്ത് കുറ്റപത്രവും പോലീസ് പുറത്തിറക്കി. ഇത് കേന്ദ്രസർക്കാരിന് മുന്നിൽ സമർപ്പിക്കുകയും ചെയ്തു.

shortlink

Related Articles

Post Your Comments

Related Articles


Back to top button