KeralaLatest NewsNewsCrime

അശ്ലീല വീഡിയോ കാണിച്ച് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചു: പിതാവിനെതിരെ പരാതി

കോഴിക്കോട് : അശ്ലീല വീഡിയോ കാണിച്ച് പന്ത്രണ്ടുകാരിയായ മകളെ പിതാവ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായി പരാതി. കുന്ദമംഗലത്താണ് സംഭവം നടന്നത്. ഇതിന് ശേഷം പിതാവ് വിദേശത്തേക്ക് കടന്നുകളഞ്ഞു.

അശ്ലീല വീഡിയോ കാണിച്ച് ഇയാൾ പല തവണയാണ് മകളെ പീഡിപ്പിക്കാന്‍ ശ്രമിച്ചത്. സ്വകാര്യ ഭാഗങ്ങളിലും നിരവധി തവണ കടന്നുപിടിച്ചതായും പരാതിയിൽ പറയുന്നു. പുറത്ത് പറഞ്ഞാല്‍ ഉമ്മയെയും ഇളയ സഹോദരിയെയും കൊല്ലുമെന്നും ഇയാൾ ഭീഷണിപ്പെടുത്തിയിരുന്നു. അതിനാല്‍ ഈ വിവരം കുട്ടി പുറത്ത് പറഞ്ഞിരുന്നില്ല. ഒടുവില്‍ പഠനത്തില്‍ പിന്നാക്കം പോയപ്പോഴാണ് കുട്ടിയെ അധ്യാപകര്‍ ശ്രദ്ധിച്ചതും വിവരം പുറത്തായതും.

Read Also  :  നാരങ്ങ അമിതമായി കഴിക്കുന്നവരാണോ? എങ്കിൽ ഒളിഞ്ഞിരിക്കുന്ന ഈ ആരോഗ്യ അപകടങ്ങള്‍ തിരിച്ചറിയുക!

സംഭവത്തിൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങിയപ്പോഴേക്കും പ്രതി വിദേശത്തേയ്ക്ക് കടന്നുകളഞ്ഞിരുന്നു. എന്നാൽ, ഇക്കാര്യം പലതവണ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴും കുന്ദമംഗലം പൊലീസ് മുഖവിലയ്ക്കെടുത്തില്ലെന്നും ആക്ഷേപമുണ്ട്. അതേസമയം, സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്നാണ് പൊലീസിന്റെ വാദം. വീസ റദ്ദാക്കി പ്രതിയെ തിരിച്ചെത്തിക്കാനുള്ള നടപടികള്‍ തുടങ്ങിയതായി പൊലീസ് അറിയിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button