Latest NewsNewsLife StyleHealth & Fitness

ടെൻഷനടിക്കുമ്പോൾ ടോയ്‌ലറ്റിൽ പോവാൻ തോന്നുന്നതിന് പിന്നിലെ കാരണമെന്ത്?: അറിയാം ഇക്കാര്യങ്ങൾ

വല്ലാതെ ടെൻഷനടിക്കുമ്പോൾ നമ്മളിൽ പലർക്കും ടോയ്‌ലറ്റിൽ പോവാൻ തോന്നാറുണ്ട്. എന്നാൽ, ഇതിന് പിന്നിലെ കാരണത്തെ കുറിച്ച് പറയുകയാണ് മെൻസ് ഹെൽത്ത് മാസികയിലെ കോളമിസ്റ്റായ ഡോ. സമീർ ഇസ്ലാം. ഒരു വീഡിയോയിലൂടെയാണ് അദ്ദേഹം ഇക്കാര്യം പറയുന്നത്.

ടെൻഷൻ അടിക്കുന്ന അവസരങ്ങളിൽ താനും നേരിടുന്ന ഒരു പ്രശ്നമാണ് ഇതെന്നാണ് ഡോ. സമീർ പറയുന്നത്. ഈ ഒരു സവിശേഷ ബന്ധം നമ്മുടെ പാരസിമ്പതെറ്റിക്‌, സിമ്പതെറ്റിക് നാഡീവ്യൂഹങ്ങളുടെ വളരെ സാധാരണമായ ഒരു ഭാഗമാണ് എന്നും, അതാണ് തലച്ചോറിനെ ചെറുകുടലുമായി ബന്ധിപ്പിക്കുന്നത് എന്നും അദ്ദേഹം പറയുന്നു.നമ്മുടെ ദഹനവ്യവസ്ഥയുമായി ബന്ധപ്പെട്ട് കിടക്കുന്ന ചില നാഡിസഞ്ചയങ്ങൾ ടെൻഷൻ അനുഭവപ്പെടുമ്പോൾ വളരെ പെട്ടെന്ന് ചുരുങ്ങുകയും തത്‌ഫലമായി നമുക്ക് മലവിസർജനം നടത്താനുള്ള ത്വര അനുഭവപ്പെടുകയുമാണ് ചെയ്യുക എന്നും അദ്ദേഹം പറഞ്ഞു.

ഇതിന് ആദ്യം ചികിത്സിക്കേണ്ടത് നമ്മുടെ കടുത്ത ഉത്കണ്ഠകളെയാണ് എന്നും ഡോ. സമീറിർ പറഞ്ഞു. എന്നിരുന്നാലും, ചില അടിയന്തര അവസരങ്ങളിൽ വയറിന്റെ പ്രശ്നങ്ങൾക്ക് താത്കാലികമായ ചികിത്സകളും തേടാവുന്നതാണ്. ഇതിനായി ‘സുദീർഘമായ ശ്വാസ നിശ്വാസങ്ങൾ എടുക്കുക. സാവകാശത്തിൽ ശ്വാസം അകത്തേക്കെടുത്ത് പുറത്തേക്ക് വിടുക. തുറസ്സായ ഇടങ്ങളിൽ ഇറങ്ങി കുറിച്ച് നടക്കുക. ഇതൊക്കെയാണ് ടെൻഷൻ റിലീസ് ചെയ്യാനുള്ള വഴികൾ’. എങ്കിലും മലവിസർജനം എന്നത് നാണക്കേട് തോന്നേണ്ട ഒരു കാര്യമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button