ThiruvananthapuramKeralaLatest NewsNews

മണ്ഡല മകരവിളക്ക്: ശബരിമലയില്‍ പ്രതിദിനം 25000 പേര്‍ക്ക് പ്രവേശനം

തിരുവനന്തപുരം: ശബരിമല മണ്ഡല തീര്‍ത്ഥാടനവുമായി ബന്ധപ്പെട്ട് മാര്‍ഗരേഖയായി. പമ്പാസ്‌നാനത്തിന് അനുമതി നല്‍കിയിട്ടുണ്ട്. ആദ്യദിവസങ്ങളില്‍ 25,000 പേരെ അനുവദിക്കും. മുഖ്യമന്ത്രി പിണറായി വിജയന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് തീരുമാനം.

തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ക്ക് നിലയ്ക്കല്‍ വരെ അനുമതിയുണ്ട്. വെര്‍ച്വല്‍ ക്യൂ സംവിധാനം തുടരും. 10 വയസ്സിന് താഴെയും 65 വയസ്സിന് മുകളിലുമുള്ള തീർത്ഥാടകർക്കും പ്രവേശനം അനുവദിക്കും. രണ്ട് ഡോസ് കോവിഡ് വാക്സീൻ എടുത്തവരല്ലെങ്കിൽ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഹാജരാക്കുന്നവർക്കാവും പ്രവേശനം നൽകുക.

നവംബര്‍ 16നാണ് മണ്ഡലകാലാരംഭം. ദര്‍ശനം കഴിഞ്ഞ് സന്നിധാനത്ത് തങ്ങാന്‍ അനുവദിക്കില്ല. ഇക്കാര്യത്തില്‍ കഴിഞ്ഞ വര്‍ഷത്തെ നില തുടരും. എരുമേലി വഴിയുള്ള കാനനപാത, പുല്‍മേട് വഴി സന്നിധാനത്ത് എത്തുന്ന പരമ്പരാഗത പാത എന്നിവയിലൂടെ തീര്‍ത്ഥാടകരെ അനുവദിക്കില്ല.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button