ThiruvananthapuramKeralaLatest NewsNews

തിരഞ്ഞെടുപ്പ് പരാജയം മറികടക്കാന്‍ യുഡിഎഫ്: സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കുന്നു

മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ തുടങ്ങാനും തീരുമാനമായി

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പരാജയം മറികടക്കുന്നതിന്റെ ഭാഗമായി സംഘടനാ സംവിധാനം താഴെ തട്ട് മുതല്‍ ശക്തമാക്കാനൊരുങ്ങി യുഡിഎഫ്. താഴെ തട്ടില്‍ കൂടുതല്‍ ഐക്യം സൃഷ്ടിക്കാനാണ് യുഡിഎഫ് തീരുമാനം. ഇതിന്റെ ഭാഗമായി പഞ്ചായത്ത് തലത്തില്‍ കമ്മറ്റികള്‍ രൂപീകരിക്കും. മണ്ഡലതലം മുതല്‍ സംസ്ഥാന തലം വരെ കണ്‍വെന്‍ഷനുകളും സംഘടിപ്പിക്കാന്‍ തീരുമാനിച്ചു.

തദ്ദേശ തിരഞ്ഞെടുപ്പ് സമയങ്ങളില്‍ മാത്രമാണ് പഞ്ചായത്ത് തലത്തില്‍ യോഗങ്ങള്‍ ചേരുക. ഇതിനു പകരമായി സ്ഥിര സംവിധാനമായി താഴെ തട്ടിലുള്ള കമ്മറ്റികളെ മാറ്റാനാണ് യുഡിഎഫ് തീരുമാനം. യുഡിഎഫ് ജില്ലാ ചെയര്‍മാന്‍മാരുടെയും കണ്‍വീനര്‍മാരുടെയും യോഗത്തില്‍ പഞ്ചായത്ത് തല കമ്മറ്റികള്‍ രൂപീകരിക്കും. മണ്ഡലങ്ങളിലെ തിരഞ്ഞെടുപ്പ് പരാജയം പഠിക്കാനും ജനകീയ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് സമരങ്ങള്‍ തുടങ്ങാനും തീരുമാനമായി.

അടുത്ത ആഴ്ച മുതല്‍ മണ്ഡലതലത്തില്‍ യുഡിഎഫ് കണ്‍വെന്‍ഷനുകള്‍ സംഘടിപ്പിക്കും. നവംബര്‍ 15 മുതല്‍ 22 വരെ ജില്ലാതലത്തില്‍ നേതൃസംഗമങ്ങള്‍ സംഘടിപ്പിക്കും. ഡിസംബര്‍ 1 മുതല്‍ 30 വരെ പഞ്ചായത്ത് തല സമ്മേളനങ്ങളും ജനുവരിയില്‍ സംസ്ഥാന തല കണ്‍വെന്‍ഷനും നടത്തും.

shortlink

Related Articles

Post Your Comments

Related Articles


Back to top button