Latest NewsUAENewsInternationalGulf

പാസ്‌പോർട്ട് പുതുക്കാൻ വൈകരുത്: ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ

ദുബായ്: പാസ്‌പോർട്ട് പുതുക്കാൻ വൈകരുതെന്ന് ഇന്ത്യൻ പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി യുഎഇ. യുഎഇയിലെ ഇന്ത്യൻ പ്രവാസികൾ കാലാവധി കഴിഞ്ഞ പാസ്പോർട്ടുകൾ പുതുക്കാൻ അവസാന നിമിഷം വരെ കാത്തിരിക്കരുതെന്നാണ് ദുബായിയിലെ കോൺസുലേറ്റിലെ പാസ്‌പോർട്ട് വിഭാഗം നൽകിയിരിക്കുന്ന നിർദ്ദേശം. പലരും കാലഹരണപ്പെടുന്നതുവരെ കാത്തിരിക്കുന്നത് കാണാം. അവസാന നിമിഷത്തെ ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ പുതുക്കൽ മുൻകൂട്ടി ആസൂത്രണം ചെയ്യണമെന്ന് പാസ്‌പോർട്ട്, വിദ്യാഭ്യാസം, സാക്ഷ്യപ്പെടുത്തൽ കോൺസൽ രാംകുമാർ തങ്കരാജ് അറിയിച്ചു.

Read Also: ഫേസ്ബുക്ക് മാന്ത്രികന്റെ തട്ടിപ്പിനിരയായത് നിരവധി സ്ത്രീകൾ: തട്ടിയെടുത്തത് ലക്ഷങ്ങൾ, ആർക്കും പരാതിയില്ലെന്ന് പോലീസ്

പ്രി-പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത അപേക്ഷകർക്ക് പരമാവധി രണ്ട് പ്രവൃത്തി ദിവസത്തിനുള്ളിൽ യാത്രാ രേഖല തിരികെ നൽകുന്നുവെന്ന് ഉറപ്പുവരുത്തുന്നുണ്ടെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. യുഎഇയിലെ ഇന്ത്യൻ എംബസി പാസ്‌പോർട്ട് പുതുക്കുന്നതിനുള്ള പൊലീസ് വെരിഫിക്കേഷൻ പ്രോട്ടോക്കോൾ 2020 സെപ്റ്റംബറിൽ പുനഃസ്ഥാപിച്ചിരുന്നു. വിലാസം, പേര്, അല്ലെങ്കിൽ വിശദാംശങ്ങളിൽ മറ്റെന്തെങ്കിലും മാറ്റം എന്നിവ സംഭവിച്ചിട്ടുണ്ടെങ്കിൽ അപേക്ഷകർ പൊലീസ് പരിശോധനയ്ക്ക് വിധേയരാകണം. വിശദാംശങ്ങളിൽ മാറ്റമില്ലാത്ത പുതുക്കലുകൾ പൊലീസ് വെരിഫിക്കേഷൻ ആവശ്യമില്ലാത്ത വിഭാഗത്തിലാണ് ഉൾപ്പെടുന്നത്.

പൊലീസ് വെരിഫിക്കേഷൻ ആവശ്യമുള്ള പാസ്പോർട്ടുകൾക്ക് അറ്റസ്റ്റേഷന് പരമാവധി 30 പ്രവൃത്തി ദിവസമാണ് ആവശ്യമുള്ളത്. വളരെ ചെറിയ വിഭാഗത്തിന് മാത്രമേ ഇതാവശ്യമുണ്ടാകാറുള്ളൂ. ആളുകൾക്ക് അടിയന്തരമായി യാത്ര ചെയ്യാനുണ്ടെങ്കിൽ ഇന്ത്യയിലെ ബന്ധപ്പെട്ട പ്രാദേശിക പാസ്പോർട്ട് ഓഫീസുമായി (ആർപിഒ) ബന്ധപ്പെട്ട് യാത്രാ രേഖ ശരിയാക്കി നൽകുമെന്നും അദ്ദേഹം പറഞ്ഞു.

Read Also: കൊച്ചി നഗരസഭയുടെ 10രൂപ ഊണ് വമ്പൻ ഹിറ്റ്: ആദ്യ ദിനം തന്നെ ഊണ് കഴിക്കാനെത്തിയത് 1500 ലധികം പേർ

shortlink

Related Articles

Post Your Comments

Related Articles


Back to top button