Latest NewsNewsInternational

കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്നവർക്ക് പരസ്യവരുമാനം നല്‍കില്ലെന്ന് ഗൂഗിള്‍

ഡൽഹി: കാലാവസ്ഥാ വ്യതിയാനത്തെ കുറിച്ച് തെറ്റിദ്ധാരണ പരത്തുന്ന ഉള്ളടക്കങ്ങള്‍ നൽകുന്നവർക്ക് പരസ്യവരുമാനം നൽകില്ലെന്ന് ഗൂഗിള്‍. യൂട്യൂബിലും ഗൂഗിള്‍ സെര്‍ച്ചിലും ഈ നിലപാട് തന്നെ സ്വീകരിക്കുമെന്നും ഗൂഗിൾ വ്യക്തമാക്കി. അത്തരം ഉള്ളടക്കങ്ങള്‍ക്കൊപ്പം പരസ്യം പ്രദര്‍ശിപ്പിക്കാന്‍ പരസ്യദാതാക്കള്‍ ആഗ്രഹിക്കുന്നില്ല എന്ന് ഗൂഗിള്‍ പറഞ്ഞു.

കാലാവസ്ഥാ വ്യതിയാനവും അതിനുള്ള കാരണങ്ങളും ഉള്‍പ്പടെ ശാസ്ത്രം ഇതിനോടകം സ്ഥിരീകരിച്ച വിഷയങ്ങള്‍ക്ക് വിരുദ്ധമായി ഉള്ളടക്കങ്ങളില്‍ നിന്നും പണമുണ്ടാക്കാന്‍ ആളുകളെ അനുവദിക്കില്ല എന്നാണ് പുതിയ പരസ്യനയത്തെ തുടർന്നാണ് തീരുമാനം.

കോവിഡ് പ്രതിരോധം: 24 മണിക്കൂറിനിടെ യുഎഇയിൽ നൽകിയത് 44,389 വാക്‌സിൻ ഡോസുകൾ

കാലാവസ്ഥാ വ്യതിയാനം നുണയാണെന്ന് ആരോപിക്കുന്ന ഉള്ളടക്കങ്ങളും അന്തരീക്ഷ താപനില വ്യതിയാനത്തിന് കാരണം മനുഷ്യരുടെ പ്രവൃത്തികളാണെന്ന വാദങ്ങളെ നിഷേധിക്കുകയും ചെയ്യുന്ന ഉള്ളടക്കങ്ങള്‍ക്ക് ഇനി ഗൂഗിളില്‍ നിന്നും പരസ്യവരുമാനം ഇല്ല. കാലാവസ്ഥാ വ്യതിയാനം ചെറുക്കുന്നതിനുള്ള നടപടികള്‍ക്ക് പിന്തുണ നല്‍കിക്കൊണ്ടാണ് ഗൂഗിൾ ഈ തീരുമാനം എടുത്തിട്ടുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button