Latest NewsNewsIndia

കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ച് മമതാ കോണ്‍ഗ്രസ് ആക്കാൻ ശ്രമിക്കുന്നു: ബംഗാള്‍ മുഖ്യമന്ത്രിക്കെതിരെ അധീര്‍ രഞ്ജന്‍

ന്യൂഡല്‍ഹി : പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമർശനവുമായി കോണ്‍ഗ്രസ് നേതാവ് അധീര്‍ രഞ്ജന്‍ ചൗധരി. കോണ്‍ഗ്രസിനെ മമതാ കോണ്‍ഗ്രസ് ആക്കി മാറ്റാനാണ് മമതയുടെ ശ്രമം എന്നും അദ്ദേഹം ആരോപിച്ചു.

ഇന്ത്യന്‍ എക്‌സ്പ്രസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. അസം, ഗോവ, മേഘാലയ പോലുള്ള സംസ്ഥാനങ്ങളിലെ കോണ്‍ഗ്രസ് നേതാക്കളും മുന്‍ മുഖ്യമന്ത്രിമാരും എം.എല്‍.എമാരും തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേരുന്നതുമായി ബന്ധപ്പെട്ട ചോദ്യത്തോട് ആയിരുന്നു ചൗധരിയുടെ പ്രതികരണം.

Read Also  :  കനത്ത മഴയില്‍ ഹോട്ടലുകളിലും വീടുകളിലും വെള്ളം കയറി : വിമാനങ്ങള്‍ വഴി തിരിച്ചു വിട്ടു

‘ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള കോണ്‍ഗ്രസ് നേതാക്കളെ സ്വാധീനിച്ചും ആകര്‍ഷിച്ചും കോണ്‍ഗ്രസിനെ കോണ്‍ഗ്രസ്(എം) ആക്കാനുള്ള ശ്രമമാണ് മമത നടത്തുന്നത്. ഇങ്ങനെ ചെയ്യുന്നതിലൂടെ മോദിയുടെ അധികാരം നിലനിര്‍ത്താന്‍ സഹായിക്കുന്ന ഉപകരണമായി മമത മാറുകയാണ്. പ്രതിപക്ഷ സഖ്യത്തില്‍ മമത കുഴപ്പങ്ങളുണ്ടാക്കുകയാണ്. കോണ്‍ഗ്രസില്‍ മമതയെ ഉയര്‍ത്തിക്കൊണ്ടുവന്നത് രാജീവ് ഗാന്ധിയാണ്. പിന്നീട് കോണ്‍ഗ്രസ് നേതൃത്വം നല്‍കിയ യു.പി.എയില്‍ മമതയ്ക്ക് മന്ത്രിപദം ലഭിച്ചു. ഇപ്പോള്‍ അതേ വ്യക്തി, തന്റെ രാഷ്ട്രീയ താത്പര്യത്തിന് വേണ്ടി കോണ്‍ഗ്രസിനെ പിന്നില്‍ നിന്നും കുത്തുകയാണ്’- അധീര്‍ രഞ്ജന്‍ ചൗധരി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button