PathanamthittaKeralaNattuvarthaLatest NewsNews

എസ്ഡിപിഐയുടെ വര്‍ഗീയവാദം തുലയട്ടെയെന്ന് പോസ്റ്റ്: കൗണ്‍സിലറെ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കാന്‍ സിപിഎം  

ജോണ്‍സണെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ

പത്തനംതിട്ട: എസ്ഡിപിഐയുടെ വര്‍ഗീയവാദം തുലയട്ടെയെന്ന് സാമൂഹ്യമാധ്യമങ്ങളില്‍ പോസ്റ്റിട്ട പത്തനംതിട്ട നഗരസഭാ കൗണ്‍സിലറും നോര്‍ത്ത് ലോക്കല്‍ കമ്മിറ്റി അംഗവുമായ വി.ആര്‍. ജോണ്‍സനു നേരെ പാർട്ടി നടപടിയ്ക്ക് നീക്കം. ജോണ്‍സണെ ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും സസ്പെന്‍ഡ് ചെയ്യാന്‍ ലോക്കല്‍ കമ്മിറ്റി ശുപാര്‍ശ ചെയ്തിട്ടുണ്ടെന്നാണ് സൂചന. എന്നാല്‍ പാര്‍ട്ടിഅച്ചടക്ക നടപടിക്ക് കാരണമായി പറയുന്നത് പത്തനംതിട്ട ടൗണ്‍ നോര്‍ത്ത് ബ്രാഞ്ച് സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തവയ്ക്കേണ്ടിവന്നതാണ് എന്നാണ്.

read also: സമൂഹമാധ്യമത്തിലൂടെ ബന്ധം സ്ഥാപിച്ച് പെണ്‍കുട്ടികളുടെ സ്വര്‍ണവും പണവും തട്ടി: യുവാവ് പിടിയില്‍

ബ്രാഞ്ച് സമ്മേളനം തര്‍ക്കം മൂലം നിര്‍ത്തവയ്ക്കേണ്ടിവന്നതിനെപ്പറ്റി ജോണ്‍സണോട് പാര്‍ട്ടി വിശദീകരണം തേടിയിരുന്നെങ്കിലും മറുപടി തൃപ്തികരമായിരുന്നില്ല. ഇത് കൂടാതെ പത്തനംതിട്ട നഗരസഭാ ചെയര്‍മാനും കൗണ്‍സിലര്‍മാരും ഉള്‍പ്പെട്ട ഔദ്യോഗിക വാട്സാപ് ഗ്രൂപ്പില്‍ ജോണ്‍സണ്‍ എസ്ഡിപിഐയുടെ ഔദാര്യമല്ല തന്റെ കൗണ്‍സിലര്‍ സ്ഥാനമെന്നും വര്‍ഗീയവാദം തുലയട്ടെയെന്നും പോസ്റ്റിട്ടിരുന്നു.ഇത് വിവാദമാകുകയും എസ്ഡിപിഐ പ്രതിഷേധവുമായി രംഗത്ത് എത്തുകയും ചെയ്തിരുന്നു.

പത്തനംതിട്ട നഗരസഭയില്‍ എസ്ഡിപിഐയുടെ പിന്തുണയോടെയാണ് സിപിഎം ഭരണത്തിലേറിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button