Latest NewsKeralaNewsIndia

കേരളത്തില്‍ പവര്‍ കട്ട്, വൈദ്യുതി പ്രതിസന്ധിയെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി:പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി

ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവര്‍ പ്ലാന്റുകള്‍ക്ക് വേണ്ടത്ര ഗ്യാസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു

ന്യൂഡല്‍ഹി: രാജ്യത്ത് കല്‍ക്കരി ക്ഷാമമുണ്ടെന്നും കേരളത്തിലുള്‍പ്പെടെ വൈദ്യുതി നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടി വരുമെന്ന വാര്‍ത്തയ്ക്ക് പിന്നാലെ പ്രതികരണവുമായി കേന്ദ്ര വൈദ്യുതി മന്ത്രി ആര്‍.കെ. സിംഗ്.
രാജ്യത്ത് നിലവില്‍ കല്‍ക്കരി ക്ഷാമമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം ഗ്യാസ് അതോറിറ്റി ഓഫ് ഇന്ത്യയോട് പവര്‍ പ്ലാന്റുകള്‍ക്ക് വേണ്ടത്ര ഗ്യാസ് നല്‍കാന്‍ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഗെയില്‍, ടാറ്റ എന്നിവയുമായി നടത്തിയ ആശയവിനിമയത്തില്‍ വന്ന പിഴവാണ് ഇത്തരം വാര്‍ത്തകള്‍ പ്രചരിക്കാന്‍ ഇടയാക്കിയതെന്ന് അദ്ദേഹം പറഞ്ഞു. നാല് ദിവസത്തേക്കുള്ള കല്‍ക്കരി ശേഖരം രാജ്യത്തുണ്ടെന്നും ആശങ്കയ്ക്ക് അടിസ്ഥാനമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്ലാ ദിവസവും പുതിയ കല്‍ക്കരി സ്റ്റോക്ക് രാജ്യത്ത് എത്തുകയാണെന്നും ഗ്യാസ് വിതരണത്തില്‍ പ്രതിസന്ധിയുണ്ടാകില്ലെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button