Latest NewsNewsIndia

അവസരം കിട്ടിയപ്പോൾ നടത്തിയ പൊളിറ്റിക്കൽ ടൂറിസം: രാഹുൽ ഗാന്ധിയുടെ ലഖിംപൂർ സന്ദർശനത്തെ വിശേഷിപ്പിച്ച് കേന്ദ്രമന്ത്രി

എന്തുകൊണ്ടാണ്​ ആ സംഭവത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ കുടുംബത്തെ രാഹുൽ സന്ദർശിക്കാത്തത്

പട്​ന: കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനത്തെ പരിഹസിച്ച്​ കേന്ദ്ര ഗ്രാമീണ വികസന മന്ത്രി ഗിരിരാജ്​ സിങ്​. രാഹുൽ ഗാന്ധിയുടെ ലഖിംപുർ സന്ദർശനം അവസരം കിട്ടുമ്പോൾ നടത്തുന്ന വെറും പൊളിറ്റിക്കൽ ടൂറിസമാണെന്ന്​ ഗിരിരാജ്​ സിങ്​ പറഞ്ഞു.

‘രാഹുൽ ഗാന്ധിയുടെ ​ലഖിംപൂർ ഖേരി സന്ദർശനം വെറും പൊളിറ്റിക്കൽ ടൂറിസമാണ്​. ആത്മാത്ഥമായ ഒരു സഹാനുഭൂതിയും അതിന്​ പിന്നിലില്ല. എപ്പോഴാണോ കോൺഗ്രസിനും മറ്റു ​പ്രതിപക്ഷ പാർട്ടികൾക്കും ഒരു അവസരം കിട്ടുന്നത്​, അപ്പോഴെല്ലാം അവർ പൊളിറ്റിക്കൽ ടൂറിസം നടപ്പാക്കും. എന്തുകൊണ്ടാണ്​ ആ സംഭവത്തിൽ കൊല്ലപ്പെട്ട മാധ്യമപ്രവർത്തകന്‍റെ കുടുംബത്തെ രാഹുൽ സന്ദർശിക്കാത്തത്’​. കശ്​മീരിൽ കൊല്ലപ്പെട്ടവരുടെ വീട്ടിൽ എന്താണ് രാഹുലും സംഘവും​ സന്ദർശിക്കാത്തതെന്നും ഗിരിരാജ്​ സിങ്​ ചോദിച്ചു.

കേരളത്തില്‍ പവര്‍ കട്ട്, വൈദ്യുതി പ്രതിസന്ധിയെന്ന് സംസ്ഥാന വൈദ്യുതിമന്ത്രി:പ്രതിസന്ധിയില്ലെന്ന് കേന്ദ്ര വൈദ്യുതിമന്ത്രി

ഒക്​ടോബർ ആറിനാണ് പ്രിയങ്ക ഗാന്ധിയും രാഹുൽ ഗാന്ധിയും അടക്കമുള്ള കോൺഗ്രസ്​ സംഘം​ ലഖിംപൂരിൽ കൊല്ലപ്പെട്ട കർഷകരുടെ വീട്ടിൽ സന്ദർശനത്തിന് എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button