KozhikodeLatest NewsKeralaNattuvarthaNews

കെ റെയില്‍ പദ്ധതി: ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുന്നു, സർക്കാർ പിന്മാറണമെന്ന് പ്രശാന്ത് ഭൂഷണ്‍

കോഴിക്കോട്: കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നതിനു മുന്‍പ് ഇ ശ്രീധരനെ പോലുള്ള വിദഗ്ധരുടെ അഭിപ്രായം തേടണമായിരുവെന്നും പദ്ധതിയില്‍നിന്ന് സംസ്ഥാന സര്‍ക്കാര്‍ പിന്മാറണമെന്നും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍. റിയല്‍ എസ്റ്റേറ്റ് മാഫിയകള്‍ക്ക് ഗുണം ഉണ്ടാക്കുന്ന പദ്ധതിയാണിതെന്നും കോഴിക്കോട് കാട്ടിലപീടികയില്‍ നടക്കുന്ന കെ റെയില്‍ വിരുദ്ധ സമരത്തിൽ അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തിരുന്നപ്പോള്‍ എക്സ്പ്രസ് ഹൈവേയെ എതിര്‍ത്തവരാണ് കെ റെയില്‍ പദ്ധതി നടപ്പിലാക്കുന്നത് എന്നത് ദൗര്‍ഭാഗ്യകരമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു. കാട്ടിലപ്പീടികയില്‍ കെ റെയില്‍ പദ്ധതിക്കെതിരെ നടക്കുന്ന അനിശ്ചിതകാല സത്യാഗ്രഹ സമരം ഒരു വര്‍ഷം പിന്നിട്ടു. സമരം കൂടുതല്‍ ശക്തമാക്കുന്നതിന്റെ ഭാഗമായാണ് പ്രശാന്ത് ഭൂഷണ്‍ സമരപന്തലില്‍ എത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button