KozhikodeWayanadMalappuramKeralaNattuvarthaNews

നിലമ്പൂരിലെ എം എൽ എ യെ കാണ്മാനില്ല, കണ്ടുപിടിക്കാൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്: എവിടെയാണ് പി വി അൻവർ

മലപ്പുറം: കാണാതായ നിലമ്പൂരിലെ എം.എല്‍.എ പി.വി അന്‍വറിനെ കണ്ടെത്താൻ ടോർച്ചുമായി യൂത്ത് കോൺഗ്രസ്. എം.എല്‍.എയെ കാണാനില്ലെന്ന്​ ആരോപിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​ പുതിയ സമരത്തിനാണ് രൂപം കൊടുത്തിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി യൂത്ത്​ കോണ്‍ഗ്രസ്​ നിലമ്പൂര്‍ നിയോജക മണ്ഡലം കമ്മറ്റി ഇന്ന്​​ ​ടോര്‍ച്ച്‌​ മാര്‍ച്ച്‌​ നടത്തും.

Also Read:കേരള പോലീസിന്റെ കഠിനാധ്വാനം: ശാസ്ത്രീയമായി കേസ് തെളിയിച്ചതിന് ഏറ്റവും വലിയ ഉദാഹരണമാണ് ഉത്ര കേസെന്ന് ഡിജിപി

തിങ്കളാഴ്​ച വൈകീട്ട്​ 6.30ന്​ നടക്കുന്ന മാര്‍ച്ച്‌​ ഡി.സി.സി പ്രസിഡന്‍റ്​ വി.എസ്​ ജോയ്​ ഉദ്​ഘാടനം ചെയ്യും. ഈ വര്‍ഷം ആദ്യം അന്‍വറിനെ കാണാനില്ലെന്ന്​ കാണിച്ച്‌​ യൂത്ത്​ കോണ്‍ഗ്രസ്​ പൊലീസില്‍ പരാതി നല്‍കിയിരുന്നു.

അതേസമയം, തന്നെ നിരന്തരമായി വേട്ടയാടുകയാണ് കോൺഗ്രസ്‌ എന്ന് പി വി അൻവർ പരാതി ഉന്നയിച്ചിരുന്നു. മുൻപും പലപ്പോഴായി ഇതുപോലുള്ള സമരമുറകൾ അൻവറിനെതിരെ കോൺഗ്രസ്‌ നടത്തിയിട്ടുണ്ട്. സ്ഥലം എം എൽ എ ആയ അൻവർ പ്രദേശത്തോ, എന്തിന് നിയമസഭയിലോ പോലും എത്തിയിട്ടില്ലെന്നാണ് കോൺഗ്രസിന്റെ പരാതി.

shortlink

Related Articles

Post Your Comments

Related Articles


Back to top button