Latest NewsNewsLife StyleHealth & FitnessSex & Relationships

സ്ത്രീകളിലും പുരുഷന്മാരിലും ഒരുപോലെ ഗുണകരം: ലവ് ഹോർമോണിനെക്കുറിച്ചു ആരോഗ്യ വിദഗ്‌ദ്ധർ

ലണ്ടൻ : കോവിഡ് വരാതിരിക്കാനുള്ള മികച്ച വഴി ശരീരത്തിലെ പ്രതിരോധ സംവിധാനങ്ങളെ ഉത്തേജിപ്പിക്കുകയാണ്. അതിനുള്ള ഏറ്റവും നല്ല വഴിയാണ് സ്വയംഭോഗം എന്നാണ് വിദഗ്‌ദ്ധരുടെ അഭിപ്രായം. സ്ത്രീകളിലും പുരുഷന്മാരിലും ഇത് ഒരുപോലെ ഗുണകരമാകുമെന്നും അവർ പറയുന്നു. സ്വയംഭോഗത്തിലൂടെ ലൈംഗിക സംതൃപ്തി ലഭിക്കുന്ന സമയത്ത് ശരീരത്തിൽ ഉണ്ടാകുന്ന ചില ഹോർമോണുകളാണ് പ്രതിരോധ ശേഷിയെ വർദ്ധിപ്പിക്കാൻ സഹായിക്കുന്നത്. രതിമൂർച്ഛ ‘ലവ് ഹോർമോൺ’ എന്നറിയപ്പെടുന്ന ഓക്സിടോസിൻ ശരീരത്തിൽ കൂടുതൽ ഉണ്ടാവുന്നതിന് ഇടയാക്കും. ഇതോടെ സ്ട്രെസ് ഹോർമോണായ കോർട്ടിസോളിന്റെ അളവ് വളരെയേറെ കുറയും. ഇതിലൂടെയാണ് ശരീരത്തിന് പുത്തൻ ഉന്മേഷം ലഭിക്കുന്നത്.

രോഗ പ്രതിരോധ സംവിധാനങ്ങളെ തകർക്കുന്ന ഒന്നാണ് സ്ട്രെസ് അഥവാ സമ്മർദ്ദം . രതിമൂർച്ഛ ഒരാളെ വിശ്രമിക്കാനും സമ്മർദ്ദം കുറയ്ക്കാനും മാനസികാവസ്ഥ ഉയർത്താനും നന്നായി ഉറങ്ങാനും സഹായിക്കുന്നു, ഇതെല്ലാം പ്രതിരോധശേഷി നിലനിർത്തുന്നതിനുള്ള പ്രധാന ഘടകമാണ്. പ്രതിരോധ ശേഷി ശക്തിപ്പെടുത്താനുളള ശരിയായ അന്തരീക്ഷം ഉണ്ടാക്കാൻ സ്വയംഭോഗം ശരീരത്തെ പര്യാപ്തമാക്കും എന്നാണ് ഹോർമോൺ തെറാപ്പി സ്പെഷ്യലിസ്റ്റായ ഡോ. ജെന്നിഫർ ലാൻഡ പറയുന്നത്.

Read Also  :  കേരളം അടക്കം മൂന്നു സംസ്ഥാനങ്ങള്‍ക്ക് പ്രളയ മുന്നറിയിപ്പ് നല്‍കി കേന്ദ്ര കാലാവസ്ഥാ വകുപ്പ്

ഗവേണഷണത്തിന്റെ ഭാഗമായി അദ്ദേഹം നിരവധി യുവതീ യുവാക്കളെ നിരീക്ഷിച്ചിരുന്നു. സ്വയംഭോഗത്തിലേർപ്പെടുമ്പോൾ ഇവരുടെ രക്തത്തിൽ പ്രതിരോധ ശേഷി കൂട്ടാൻ കഴിയുന്ന ഹോർമോണുകളുടെ സാന്നിധ്യം കണ്ടെത്താൻ കഴിഞ്ഞിരുന്നു. ഇവരിൽ ഭൂരിപക്ഷത്തിനും കോവിഡ് ബാധിച്ചിട്ടുമില്ല. നേരത്തേ നടത്തിയ ചില പഠനങ്ങളിലും സ്വയംഭോഗം മനുഷ്യശരീരത്തിലെ പ്രതിരോധ കോശങ്ങളുടെ വർദ്ധനവിന് കാരണമാകുമെന്ന് കണ്ടെത്തിയിരുന്നു. ഒപ്പം സ്വയംഭോഗം പുരുഷന്മാരിലെ പ്രോസ്റ്റേറ്റ് കാൻസറിനെയും സ്ത്രീകളിലെ അണുബാധയെയും അകറ്റുമെന്നും ഗവേഷകർ പറയുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button