KeralaLatest NewsNews

പൊതുസ്‌ഥലങ്ങളില്‍ എന്തിനിത്ര കൊടിമരങ്ങൾ?: ഇത് കൈയേറ്റം: നടപടിവേണമെന്ന് ഹൈക്കോടതി

തിരുവനന്തപുരം: സംസ്ഥാനത്ത് മുക്കിലും മൂലയിലും കൊടിമരങ്ങൾ സ്ഥാപിക്കുന്നതിനെതിരെ ഹൈക്കോടതി. പൊതുയിടങ്ങൾ കൈയേറി കൊടിമരങ്ങൾ സ്ഥാപിക്കുന്നത് തടയണമെന്നും ഹൈക്കോടതി സർക്കാരിന് നിർദേശം നൽകി. മന്നം ആയുർവേദ കോ ഓപ്പറേറ്റീവ് മെഡിക്കൽ കോളജിന്റെ പ്രവേശന കവാടത്തിലുള്ള രാഷ്ട്രീയ പാർട്ടി കൊടിമരങ്ങൾ നീക്കാൻ പൊലീസ് സംരക്ഷണം ആവശ്യപ്പെട്ട് മന്നം ഷുഗർ മിൽസ് നൽകിയ ഹർജിയിലാണ് കോടതി നിർദേശം. ഹർജിയിലെ കാര്യം മാത്രമല്ല, വലിയ വ്യാപ്തിയുള്ള വിഷയമാണിതെന്നും കോടതി നിരീക്ഷിച്ചു.

പൊതുസ്ഥലങ്ങൾ കൈയേറി സംസ്ഥാനത്തുടനീളം ഇത്തരത്തിൽ കൊടി മരങ്ങൾ സ്ഥാപിക്കുകയാണ്. പലപ്പോഴും ക്രമസമാധാന പ്രശ്നങ്ങൾക്ക് വരെ കാരണമാകുന്നു. ഭൂസംരക്ഷണ നിയമത്തിന്റെ ലംഘനമാണ് ഇത് വഴി നടക്കുന്നത്. അത് കൊണ്ട് തന്നെ ഇക്കാര്യത്തിൽ ശക്തമായ നടപടി വേണമെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ആവശ്യപ്പെട്ടത്. സംസ്ഥാന തദ്ദേശഭരണ വകുപ്പ് സെക്രട്ടറിയെ കോടതി ഈ കേസിൽ കക്ഷി ചേർത്തിട്ടുണ്ട്.

Read Also  :  കാശ്മീരില്‍ വീരമൃത്യു വരിച്ച വൈശാഖിന്റെ ഭൗതികശരീരം ഇന്ന് നാട്ടിലെത്തിക്കും

‘ഞാൻ റോഡിലൊരു കുഴികുഴിച്ചാൽ കേസെടുക്കില്ലേ’ എന്നും  കോടതി ചോദിച്ചു. കലൂർ സ്റ്റേഡിയത്തിലേക്ക് കയറുന്ന വഴിക്ക് 2 കൊടിമരങ്ങൾ ഉണ്ട്. ആരു പറഞ്ഞിട്ടാണ് അതു വച്ചിരിക്കുന്നത്?. ഇക്കാര്യത്തിൽ എല്ലാവരും അന്ധരാണ്. ആർക്കും പറയാൻ ധൈര്യമില്ല. എവിടെയെല്ലാം പൊതുവാഹനങ്ങളുടെ സ്റ്റാൻഡുണ്ടോ, എവിടെയെല്ലാം രാഷ്ട്രീയ പ്രസ്ഥാനങ്ങളുടെ സ്വാധീനമുണ്ടോ അവിടെയെല്ലാം കൊടിമരങ്ങൾ ഉണ്ട്. ഇതെല്ലാം അനുമതി വാങ്ങിയാണോ സ്ഥാപിച്ചതെന്നാണ് പരിശോധിക്കേണ്ടതെന്നും കോടതി പറഞ്ഞു. ഹർജി നവംബർ ഒന്നിനു വീണ്ടും പരിഗണിക്കും.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button